‘ഞങ്ങളുടെ 96-ലെ ജാനു ആണോ ഇത്!! കട്ട സ്റ്റൈലിഷ് ലുക്കിൽ നടി ഗൗരി ജി കിഷൻ..’ – ഫോട്ടോസ് വൈറൽ

തൃഷ ’96’ എന്ന തമിഴ് ചിത്രത്തിൽ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ഗൗരി ജി കിഷൻ. മലയാളി ആണെങ്കിലും ഗൗരി കൂടുതൽ കാലവും ചിലവഴിച്ചത് ചെന്നൈയിൽ ആയിരുന്നു. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗൗരി തമിഴ് സിനിമയിലൂടെ അരങ്ങേറ്റം എങ്കിലും നായികയായി ആദ്യമായി മലയാളത്തിലാണ്.

96-ലെ കുട്ടി ജാനുവായി അഭിനയിച്ചതോടെ ഗൗരിക്ക് ഒരുപാട് ആരാധകരെയാണ് ലഭിച്ചു. ആ സിനിമയിലെ പ്രകടനം തന്നെയാണ് കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കാൻ കാരണമായത്. മാർഗംകളി ആണ് മലയാളത്തിലെ ആദ്യ സിനിമ. 96 തെലുങ്കിൽ റീമേക്ക് വന്നപ്പോഴും ജാനുവായി ഗൗരി തന്നെയാണ് അഭിനയിച്ചത്. അനുഗ്രഹീതൻ ആന്റണി ആയിരുന്നു നായികയായി അഭിനയിച്ച ആദ്യ സിനിമ.

സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക പ്രശംസ നേടിയിരുന്നു. തമിഴിലും തെലുങ്കിലുമായി രണ്ട് സിനിമകൾ അതിന് ശേഷം ഇറങ്ങിയിരുന്നു. തെലുങ്കിലും നായികയായി അഭിനയിച്ച സിനിമയാണ് ഇറങ്ങിയത്. തിയേറ്ററിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന അനുരാഗം എന്ന സിനിമയാണ് ഗൗരിയുടെ അവസാനം ഇറങ്ങിയത്. അതിലും ഗൗരി നായികയായിട്ടാണ് അഭിനയിച്ചിട്ടുണ്ടായിരുന്നത്.

അതേസമയം ഗൗരിയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുകയാണ്. ജോബിന വിൻസെന്റിന്റെ സ്റ്റൈലിങ്ങിൽ ആഷിഖ് ഹസ്സനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലക്ഷ്മി വേണുഗോപാൽ സനീഷ് ആണ് താരത്തിന് മേക്കപ്പ് ചെയ്തത്. ഏകദണ്ഡ് ഇന്ത്യയുടെ കോസ്റ്റിയൂം ആണ് ഗൗരി ധരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഗൗരിക്ക് ലഭിച്ചിരിക്കുന്നത്.


Posted

in

by