‘നൂറ് കോടി ക്ലബ്ബിനെക്കാൾ സന്തോഷം മൂന്നര കോടി മലയാളികളുടെ ഹൃദയത്തിൽ കയറുന്നത്..’ – ജൂഡ് ആന്തണി ജോസഫ്

2018 എന്ന സിനിമ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമാണ്. അൻപത് കോടിയിൽ അധികം ഒരാഴ്ച കൊണ്ട് നേടിയെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴും സിനിമ കാണാൻ വലിയ രീതിയിലുള്ള തിരക്കാണ് ഉളളത്. മലയാള സിനിമയിൽ ഏറ്റവും കളക്ഷൻ നേടിയ പുലിമുരുകന്റെ റെക്കോർഡ് ഏഴ് വർഷങ്ങൾക്ക് ഇപ്പുറം തകർക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സിനിമയുടെ വിജയം പ്രേക്ഷകർ അംഗീകരിച്ച സമയത്താണ് സംവിധായകനായ ജൂഡ് ആന്തണിയിൽ നിന്ന് ഏറെ വിവാദപരമായ ഒരു ഇന്റർവ്യൂ വന്നത്. നടൻ ആന്റണി വർഗീസിന് എതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ജൂഡ് ഉന്നയിച്ചത്. പൈസ അഡ്വാൻസ് വാങ്ങിയ ശേഷം ആന്റണി അനിയത്തിയുടെ വിവാഹം നടത്തിയെന്നും പിന്നീട് ഷൂട്ടിന് തുടങ്ങുന്നതിന് പൈസ തിരികെ നൽകി പിന്മാറിയെന്നും ആയിരുന്നു ജൂഡ് പറഞ്ഞത്.

എന്നാൽ ആന്റണി തെളിവുകൾ സഹിതം പുറത്തുവിട്ടതോടെ ജൂഡിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. ജൂഡ് തന്റെ കമന്റ് ബോക്സ് ഓഫാക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂഡിന് ഇടുന്ന പോസ്റ്റുകൾക്ക് ഒരുപാട് ഹാഹാ റിയാക്ഷനും ലഭിച്ചു. ഇത്രയും സംഭവങ്ങൾക്ക് ഇടയിലും പ്രേക്ഷകർ ജൂഡിനെ കൈവിട്ടിട്ടില്ല. നിറഞ്ഞ സദസ്സിൽ ഇപ്പോഴും 2018 ഓടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് ജൂഡ് പോസ്റ്റ് ഇട്ടിരിക്കുകയാണ്. “നിറഞ്ഞ കയ്യടികൾക്ക്, കെട്ടിപ്പിടുത്തങ്ങൾക്ക്, ഉമ്മകൾക്ക് കോടി നന്ദി.. നൂറ് കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നര കോടി മലയാളികളുടെ ഹൃദയത്തിൽ കയറുന്നതാണ്.. ഇത് നമ്മൾ സാധാരണക്കാരുടെ വിജയം..”, എന്നാണ് ജൂഡ് ഫേസ്‍ബുക്കിൽ പോസ്റ്റ് ചെയ്തു. ഇന്നലെ വരെയുള്ള കണക്ക് വച്ച് 2018 75 കോടിയിൽ അധികം നേടിയിട്ടുണ്ട്.