‘എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ! നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ..’ – ഇന്ദ്രജിത്തിന് പിറന്നാൾ ആശംസിച്ച് പൂർണിമ

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ, മീശ മാധവൻ എന്നീ സിനിമകളിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര മേഖലയിലേക്ക് എത്തിയ താരപുത്രനാണ് ഇന്ദ്രജിത്ത് സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ മൂത്തമകനായ ഇന്ദ്രജിത്ത് വില്ലൻ വേഷത്തിൽ നിന്ന് വളരെ പെട്ടന്ന് തന്നെ നായകവേഷത്തിലേക്ക് എത്തി. കിട്ടുന്ന ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കും എന്നതാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും വലിയ പ്രതേകത.

കോമഡി, സീരീസ് വേഷങ്ങൾ ഒരുപോലെ കൈകാര്യം ചെയ്യാനും ഇന്ദ്രജിത്തിന് സാധിക്കാറുണ്ട്. അനിയൻ പൃഥ്വിരാജിനെ പോലെ വലിയ സ്റ്റാർ ലേബൽ ഇല്ലെങ്കിലും അഭിനയ കഴിവിൽ ഒരുപടി മുന്നിലാണ് ഇന്ദ്രജിത്ത് എന്ന് പ്രേക്ഷകർ പലപ്പോഴും വിലയിരുത്തിയിട്ടുണ്ട്. 20 വർഷത്തിന് മുകളിലായി സിനിമ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് ഇന്ദ്രജിത്ത്. അച്ഛന്റെ പാത ഭംഗിയായി ഇന്ദ്രജിത്ത് ഇതുവരെ നിർവഹിച്ചിട്ടുണ്ട്.

സിനിമയിൽ നിന്ന് തന്നെ വിവാഹം ചെയ്തയൊരാളാണ് ഇന്ദ്രജിത്ത്. നടി പൂർണിമയുമായി പ്രണയത്തിലായി വിവാഹിതനായ ഇന്ദ്രജിത്തിന് രണ്ട് മക്കളുമുണ്ട്. മൂത്തമകൾ പ്രാർത്ഥന ഗായികയായി മാറുകയും ഇളയമകൾ നക്ഷത്ര അച്ഛനെയും അമ്മയെയും പോലെ അഭിനയത്തിലും ചുവടുവച്ചിട്ടുണ്ട്. അല്ലാതെ തന്നെ വലിയയൊരു താരകുടുംബാണ് ഇന്ദ്രജിത്തിന്റേത്. ഡിസംബർ പതിനേഴിനാണ്‌ ഇന്ദ്രജിത്തിന്റെ ജന്മദിനം.

പതിവ് പോലെ തന്നെ ഈ തവണയും ഭാര്യ പൂർണിമ ഇന്ദ്രജിത്തിന് ജന്മദിന ആശംസിച്ച് പോസ്റ്റ് ഇട്ടിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു പൂർണിമയുടെ ജന്മദിനവും ഇരുവരുടെയും വിവാഹ വാർഷികവും. “എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ.. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ..”, ഇതായിരുന്നു ഇന്ദ്രജിത്തിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് പൂർണിമ കുറിച്ചത്. പൃഥ്വിയും ചേട്ടന് ആശംസകൾ നേർന്ന് സ്റ്റോറി ഇട്ടിരുന്നു.