‘വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിലെ കാഴ്ചകളുമായി നടി വരദ, മഞ്ഞയിൽ ക്യൂട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

പൃഥ്വിരാജ് നായകനായ വാസ്തവം എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി വരദ. അതിന് ശേഷം സുൽത്താൻ, മകന്റെ അച്ഛൻ, വലിയങ്ങാടി തുടങ്ങിയ സിനിമകളിൽ വരദ നായികയായി അഭിനയിച്ചു. 2010-ന് ശേഷം സിനിമ മേഖലയിൽ നിന്ന് വിട്ടുനിന്ന വരദ പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് തിരിയുകയും ചെയ്തിരുന്നു.

ആദ്യം അവതാരകയായിട്ടാണ് വരദ എത്തിയത്. പിന്നീട് അമല എന്ന സീരിയലിൽ വളരെ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി വരദ മാറി. 2014-ലാണ് വരദ സീരിയലിൽ തന്റെ സഹതാരമായ ജിഷിൻ മോഹനുമായി വിവാഹിതയാകുന്നത്. ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹിതരായവരാണ്. ഒരു മകനും താരദമ്പതികൾക്ക് ജനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷമാണ് വരദ ജിഷിനുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾ വന്നത്. എന്താണ് കാരണമെന്ന് വ്യക്തമായിരുന്നില്ല. പിന്നീട് നിയമപരമായി തന്നെ വേർപിരിഞ്ഞതോടെയാണ് ഇത് സത്യമാണെന്ന് പ്രേക്ഷകർ പോലും വിശ്വസിച്ചത്. ഇപ്പോൾ മകനൊപ്പമുള്ള ജീവിതമായി മുന്നോട്ട് പോവുകയാണ് വരദ. സീ കേരളത്തിലെ മംഗല്യം എന്ന പരമ്പരയിലാണ് വരദ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അതുപോലെ ഈ അടുത്തിടെ ഇറങ്ങിയ ചീന ട്രോഫി എന്ന സിനിമയിലും വരദ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ വരദ വാഗമണിലെ ഹിൽ ടോപ്പിലെ ഗ്ലാസ് ബ്രിഡ്ജിൽ നിന്നുള്ള ആകാശകാഴ്ചകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മഞ്ഞ ഔട്ട് ഫിറ്റിൽ അതി സുന്ദരിയായി ചിത്രങ്ങളിൽ വരദയെ കാണാനും സാധിക്കുന്നുണ്ട്. ഗ്ലാസ് ബ്രിഡ്ജിന് മുകളിൽ നിന്ന് താഴേക്കുള്ള ഫോട്ടോസും വരദ പങ്കുവച്ചിട്ടുണ്ട്.