‘കുടുംബവിളക്കിലെ സുമിത്രയല്ലേ ഇത്! വെള്ള സാരിയിൽ അഴകിയായി നടി മീര വാസുദേവൻ..’ – ഫോട്ടോസ് വൈറൽ

2001-ൽ തമിഴിൽ കാവേരി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ട് അഭിനയ കലയിൽ തുടക്കം കുറിച്ച താരമാണ് നടി മീര വാസുദേവൻ. അതിന് ശേഷം ഹിന്ദിയിൽ ദേവി, സുബഹ് സവരെ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. തെലുങ്കിൽ ഗോൽമാൽ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം തമിഴിലും ഹിന്ദിയിൽ സിനിമകൾ മീര ചെയ്യുകയുണ്ടായി.

പക്ഷേ മീരയുടെ കരിയർ മാറ്റിമറിച്ചത് മലയാളത്തിൽ എത്തിയ ശേഷമാണ്. മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിൽ നായികയായി മീര അഭിനയിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് അത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്ന് കണ്ടതും ആ ചിത്രത്തിലാണ്. മീരയ്ക്കും ഇതുവരെ ചെയ്തതിൽ മികച്ച വേഷമാണ് അതിൽ ലഭിച്ചത്.

മലയാളത്തിൽ അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ മീര ചെയ്തു. 2000-ൽ മീര ടെലിവിഷൻ രംഗത്തേക്ക് വീണ്ടും എത്തി. ഈ തവണ മലയാളത്തിലാണ് മീര അഭിനയിച്ചത്. ഏഷ്യാനെറ്റിലെ കുടുംബവിലേക്ക് എന്ന സീരിയലിലെ സുമിത്ര എന്ന പ്രധാന വേഷത്തിലാണ് മീര അഭിനയിക്കുന്നത്. സീരിയൽ കഴിഞ്ഞ മൂന്ന് വർഷമായി വിജയകരമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ കഥയിൽ മാറ്റങ്ങൾ വന്ന് പുതിയ ഒരു സീസൺ ആരംഭിച്ചിരിക്കുകയാണ്.

സുമിത്രയായി പക്ഷേ ഇപ്പോഴും മീര തിളങ്ങുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വെള്ള സാരിയിൽ അതിസുന്ദരിയായി മീര മാറിയിരിക്കുന്നത്. സംഗീത് പൂക്കാട്ട് എടുത്ത ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. ഉണ്ണിമായ ദാസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. റൊസാലിയ ബൗട്ടിക്കിന്റെ കോസ്റ്റിയുമാണ് മീര ധരിച്ചിരിക്കുന്നത്.