‘ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കുക! പുതിയ വീട്ടിൽ ഗൃഹപ്രവേശം നടത്തി നയൻ‌താര..’ – ഫോട്ടോസ് വൈറൽ

ഒരു മലയാളി താരത്തിൽ നിന്ന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയ താരമാണ് നടി നയൻ‌താര. മലയാളത്തിൽ ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാട് കൊണ്ടുവന്ന നടിമാരിലാണ് ഒരാളാണ് നയൻ‌താര. വളരെ പെട്ടന്ന് തന്നെയായിരുന്നു നയൻ‌താര എന്ന താരത്തിന്റെ വളർച്ച. തമിഴിൽ നിന്ന് അവസരം വന്നതോടെ നയൻതാരയുടെ കരിയർ തന്നെ മാറി.

അവിടെ സൂപ്പർസ്റ്റാറുകളുടെ നായികയായി ഹിറ്റുകൾ സമ്മാനിച്ച നയൻ‌താര പതിയെ സിനിമകളിൽ പ്രമുഖ നായകന്മാരില്ലാതെ തന്നെ സിനിമകൾ വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് നയൻതാരയ്ക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ചത്. നായികാപ്രാധാന്യമുള്ള വേഷങ്ങളിലും അതുപോലെ അല്ലാതെ സൂപ്പർസ്റ്റാറുകളുടെ നായികയായുമൊക്കെ ഇന്ന് സിനിമ മേഖലയിൽ ഏറെ തിരക്കുള്ള നടിയായി നയൻസ് മുന്നേറുകയാണ്.

നയൻതാര അഭിനയിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേശ് ശിവനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയായും നയൻ‌താര മാറി. ബോളിവുഡിൽ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറിയിട്ട് നിൽക്കുകയാണ് ഇപ്പോൾ നയൻ‌താര. അന്നപൂർണിയാണ് അവസാന റിലീസ് ചിത്രം.

ഇപ്പോഴിതാ നയൻതാരയും വിഘ്‌നേഷും പുതിയായൊരു തുടക്കത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയതിന്റെ സന്തോഷം ആരാധകരുമായി നയൻ‌താര പങ്കുവച്ചിട്ടുണ്ട്. “പ്രണയം, ദൈവം, നന്മ എന്നിവയുടെ ശക്തിയിൽ വിശ്വസിക്കുക..”, എന്ന ക്യാപ്ഷനോടെയാണ് നയൻ‌താര ചിത്രങ്ങൾ പങ്കുവച്ചത്. തൊഴുകൈകളോടെയും വിളക്ക് കൈയിലേന്തിയും വിഘ്‌നേശിന് ഒപ്പം നയൻ‌താര ചിത്രങ്ങളിൽ തിളങ്ങി.