‘മകളുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി നടി ഭാമ, അമ്മയ്ക്ക് ഒപ്പം ക്യൂട്ട് ലുക്കിൽ ഗൗരി..’ – ഫോട്ടോസ് വൈറൽ

സൂര്യ ടിവിയിലെ താലി എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ കരിയർ ആരംഭിച്ച് പിന്നീട് ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികനടിമാരിൽ ഒരാളായി മാറിയ താരമാണ് നടി ഭാമ. അതിന് ശേഷം ഹരീന്ദ്രൻ ഒരു നിശ്കളങ്കൻ, സൈക്കിൾ തുടങ്ങിയ ചിത്രങ്ങളിൽ ഭാമ നായികയായി അഭിനയിച്ചു. പിന്നീട് മലയാളത്തിൽ തിരക്കുള്ള ഒരു നായികനടിയായി ഭാമ വളരെ പെട്ടന്ന് തന്നെ മാറുകയും ചെയ്തു.

ജയസൂര്യയുടെ ജോഡിയായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭാമ. ഒരു ഹിറ്റ് ജോഡിയായി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇവർ വിവാഹിതരായാൽ, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, ജനപ്രിയൻ, 101 വെഡിങ്സ്, ഹസ്ബൻഡ്സ് ഇൻ ഗോവ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ജയസൂര്യയും ഭാമയും നായികാനായകന്മാരായി അഭിനയിച്ചു. 2017 വരെ ഭാമ സിനിമയിൽ വളരെ സജീവമായി നിന്നിരുന്നു.

2020-ലാണ് ഭാമ വിവാഹിതയാകുന്നത്. ബിസിനസുകാരനായ അരുൺ ജഗദീഷുമായിട്ടാണ് ഭാമ വിവാഹിതയാകുന്നത്. അതെ വർഷം ഡിസംബറിൽ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകളുടെ ഫോട്ടോസ് വളരെ കുറച്ച് മാത്രമാണ് ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. ഒരു വർഷത്തോളം കുഞ്ഞിന്റെ മുഖം പോലും കാണിച്ചുള്ള ഫോട്ടോസ് ഇട്ടിരുന്നില്ല. പലരും കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് കമന്റുകൾ ഇടാറുണ്ട്.

ഇപ്പോഴിതാ മകളുടെ മൂന്നാം ജന്മദിനം ആഘോഷമാക്കിയതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ആത്മ എന്ന ഡിസൈനർ ഹൗസിന്റെ ഔട്ട്ഫിറ്റ് ധരിച്ച് അമ്മയും മകളും അതിസുന്ദരികളായി മാറിയിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ക്യൂട്ട് ലുക്കിൽ മകൾ ഗൗരി അമ്മയ്ക്ക് ഒപ്പം കേക്കിന് പിറകിൽ നിൽക്കുന്നതും ഹാപ്പി ബർത്ത് ഡേ കണ്ണട വച്ച് നിൽക്കുന്നതുമെല്ലാം ഫോട്ടോസിലുണ്ട്.