‘കറുപ്പിൽ ഹോട്ട് ലുക്കിൽ നിമിഷ സജയൻ, മികച്ച നടിക്കുള്ള ഫിലിംഫെയർ ഏറ്റുവാങ്ങി താരം..’ – ഫോട്ടോസ് വൈറൽ

‘കറുപ്പിൽ ഹോട്ട് ലുക്കിൽ നിമിഷ സജയൻ, മികച്ച നടിക്കുള്ള ഫിലിംഫെയർ ഏറ്റുവാങ്ങി താരം..’ – ഫോട്ടോസ് വൈറൽ

സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിലേഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നിമിഷ സജയൻ. ഇന്ന് മലയാളത്തിലെ ഈ തലമുറയിലെ മികച്ച നടിമാരിൽ ഒരാളായി പ്രേക്ഷകർ പറയുന്ന താരം കൂടിയാണ് നിമിഷ സജയൻ.

അതൊരിക്കലും കൂടി തെളിയിച്ചിരിക്കുകയാണ് താരം. 2022 സൗത്ത് ഫിലിംഫെയർ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡിന് അർഹയായത് നിമിഷ സജയനായിരുന്നു. കഴിഞ്ഞ വർഷം ഒ.ടി.ടിയിലൂടെ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിനായിരുന്നു നിമിഷയെ തേടി പുരസ്കാരം എത്തിയത്. അതിൽ സുരാജിന്റെ ഭാര്യയുടെ റോളിലാണ് നിമിഷ അഭിനയിച്ചത്.

ആ സിനിമയിലെ കഥാപാത്രത്തിന് ചില ഹൈദവ സംഘടനകൾ വിമർശനം ഉയർത്തിയിരുനെങ്കിലും മലയാളികൾ ഇരുകൈയും നീട്ടി സിനിമ സ്വീകരിച്ചിരുന്നു. വിമർശകരുടെ വായടപ്പിക്കുകയാണ് ഈ അവാർഡിലൂടെ നിമിഷ സാധിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പറഞ്ഞതിന്റെ പേരിലും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിമിഷയുടെ വാർത്തകൾക്ക് താഴെ മോശം കമന്റുകൾ ഇടുന്നവരുണ്ട്.

അതെ സമയം നിമിഷ ഫിലിം ഫെയർ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലെ ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് നിമിഷ എത്തിയത്. പാരീസ് ഡേ ബൗട്ടിക്കിന്റെ ഔട്ട്ഫിറ്റിലാണ് നിമിഷ തിളങ്ങിയത്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. അശ്വനി ഹരിദാസാണ് മേക്കപ്പ് ചെയ്തത്.

CATEGORIES
TAGS