‘ഗ്ലാമറസ് താര പരിവേഷത്തിലേക്ക് കീർത്തി സുരേഷ്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

‘ഗ്ലാമറസ് താര പരിവേഷത്തിലേക്ക് കീർത്തി സുരേഷ്!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി കീർത്തി സുരേഷ്. പൈലറ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നതെങ്കിലും ദിലീപിന്റെ കുബേരനിലൂടെയാണ് കീർത്തി സുരേഷ് മലയാളികൾക്ക് സുപരിചിതയാകുന്നത്. മാതാപിതാക്കളെ പോലെ സിനിമ രംഗത്തേക്ക് തന്നെ കീർത്തി എത്തിപ്പെടുകയും ചെയ്തു. 2013-ലാണ് കീർത്തി ആദ്യമായി നായികയായി അഭിനയിക്കുന്നത്.

നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയമകളാണ് കീർത്തി സുരേഷ്. കീർത്തിയുടെ അഭിനയത്തിൽ സംശയം പ്രകടിപ്പിച്ചവർക്കുള്ള മറുപടിയായിരുന്നു 2018-ൽ ഇറങ്ങിയ തെലുങ്ക് ചിത്രമായ മഹാനടി. അതിന് ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം താരത്തിനെ തേടിയെത്തുകയും ചെയ്തു. അതുപോലെ ഈ വർഷം ഒ.ടി.ടിയിൽ ഇറങ്ങിയ സാനി കൈതം എന്ന സിനിമയിലെ പ്രകടനവും പ്രശംസീയമായിരുന്നു.

മലയാളത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം വാശിയായിരുന്നു. ടോവിനോ തോമസിന് ഒപ്പമുള്ള ആ ചിത്രം പക്ഷേ തിയേറ്ററിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. തമിഴിലും തെലുങ്കിലുമായിട്ടാണ് താരത്തിന്റെ പുതിയ സിനിമകൾ നടക്കുന്നത്. തെന്നിന്ത്യയിൽ ഇന്ന് ഏറെ തിരക്കുള്ള നായികയായി കീർത്തി സുരേഷ് മാറി കഴിഞ്ഞു. കീർത്തിയുടെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

സ്റ്റൈലിഷ് താരം എന്ന നിലയിൽ നിന്ന് ഒരു ഗ്ലാമറസ് പരിവേഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കീർത്തി. കീർത്തിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും അത് സൂചിപ്പിക്കുന്നതാണ്. ആർച്ച മെഹതയുടെ സ്റ്റൈലിങ്ങിൽ നീതി ഗോയങ്കയുടെ മേക്കപ്പിൽ വൈഷ്ണവ് പ്രവീൺ എടുത്ത ചിത്രങ്ങളിലാണ് കീർത്തി സുരേഷിനെ അതീവ ഹോട്ട് ലുക്കിൽ കാണാൻ സാധിക്കുന്നത്. അത്യുഗ്രൻ എന്നാണ് ശ്രിയ ശരൺ കമന്റ് ഇട്ടിരിക്കുന്നത്.

CATEGORIES
TAGS