‘കടൽ തീരത്ത് അതീവ ഗ്ലാമറസ് ലുക്കിൽ നടി റിമ കല്ലിങ്കൽ, ഹോട്ടെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ അരങ്ങേറി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി റിമ കല്ലിങ്കൽ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച റിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഹാപ്പി ഹസ്.ബാൻഡ്സ് ഇറങ്ങിയതോടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയായി റിമ മാറി. ഇന്ത്യൻ റുപ്പി, നിദ്ര തുടങ്ങിയ സിനിമകളിൽ കൂടി ശ്രദ്ധനേടിയതോടെ കൂടുതൽ അവസരങ്ങൾ റിമയെ തേടിയെത്തി.

22 ഫെമയിൽ കോട്ടയം എന്ന സിനിമയിലെ ടെസ്സ എന്ന കഥാപാത്രമാണ് റിമയുടെ കരിയറിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. തൊട്ടടുത്ത വർഷം തന്നെ റിമയും ആഷിഖും തമ്മിൽ വിവാഹിതരായി. വളരെ ലളിതമായ ഒരു വിവാഹ ചടങ്ങിലൂടെ മലയാളികളുടെ പ്രശംസയും റിമ നേടിയിരുന്നു.

2017-ന് ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ റിമ അഭിനയിച്ചിട്ടുള്ളൂ. ഡബ്ല്യൂ.സി.സി പോലെയുള്ള സംഘടന തുടങ്ങാൻ തന്നെ മുൻകൈയെടുത്ത് നടിമാരിൽ ഒരാളുകൂടിയാണ് റിമ. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറച്ച് പലപ്പോഴും സംസാരിച്ചിട്ടുള്ള ഒരാളാണ് റിമ. കഴിഞ്ഞ വർഷമിറങ്ങിയ തമിഴ് ചിത്രമായ ചിത്തിരൈ സേവനമാണ് റിമയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ സിനിമ.

ഇപ്പോഴിതാ കടൽ തീരത്ത് വച്ച് റിമ കല്ലിങ്കൽ ചെയ്ത പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ജെയ്സൺ മദനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കൊഞ്ചിത ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വീണ യദുവാണ് മേക്കപ്പ് ചെയ്തത്. ഒരു ക്ലാസിക് ടച്ചിലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലെ മിനി ഡ്രെസ്സാണ് റിമ ധരിച്ചിരിക്കുന്നത്. ഹോട്ടെന്നാണ് റിമയുടെ ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്.