‘ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ നടി സംയുക്ത വർമ്മ, ഓർമ്മപ്പെടുത്തലുമായി താരം..’ – ഫോട്ടോസ് കാണാം

തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ ‘ഇഷ ഫൗണ്ടേഷൻ’ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ. 112 അടി ഉയരുമുള്ള ഈ പ്രതിമ ഏറെ പ്രതേകതയുള്ളതാണ്. ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ഗിന്നസ് ലോക റെക്കോർഡുള്ള അർദ്ധകായ പ്രതിമയാണ് ഇത്. പൂർണമായും സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഒരു പ്രതിമ കൂടിയാണ് ഇത്.

ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്നാണ് ഓരോ വിശ്വാസികളുടെയും ആഗ്രഹം. 2017-ലാണ് ഇതിന്റെ ഉദ്‌ഘാടനം നടന്നത്. അന്ന് തൊട്ട് ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. മഹാശിവരാത്രി നാളുകളിൽ ഇവിടെ വലിയ രീതിയിലുള്ള ആഘോഷങ്ങളും നടക്കാറുണ്ട്. സിനിമ താരങ്ങൾ ഉൾപ്പടെയുള്ളവർ ഇവിടെ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ്. “മലമുകളിലേക്ക് ഒന്നിലധികം പാതകളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം! മിയാമോട്ടോ മുസാഷി..” എന്ന വാചകങ്ങളോടെയാണ് സംയുക്ത തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പലർക്കും പ്രചോദനം നൽകുന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വാചകങ്ങൾ.

അടുപ്പിച്ച് രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഒരാളാണ് സംയുക്ത വർമ്മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം സംയുക്ത അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദക്ഷ് ധാർമിക് എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സംയുക്ത അതിൽ നിന്ന് മാറി നിൽക്കുകയാണ്.