‘കുഞ്ഞിന് ഒപ്പം ഗോവയിൽ അടിച്ചുപൊളിച്ച് നടി ശ്രിയ ശരൺ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തെലുങ്ക് സിനിമയിലൂടെ അരങ്ങേറി പിന്നീട് തമിഴിലും ഹിന്ദിയിലുമായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ശ്രിയ ശരൺ. 20 വർഷത്തിൽ അധികമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളുകൂടിയ ശ്രിയ വിവാഹ ശേഷം അഭിനയ രംഗത്തുണ്ട്. റഷ്യൻ ബോയ് ഫ്രണ്ടായ ആന്ദ്രേയ് കോസച്ചീവുമായി 2018-ലാണ് ശ്രിയ വിവാഹിതയായത്. ഒരു മകളും ഇരുവർക്കുമുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് മകൾ ജനിച്ചത്. ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ് ശ്രിയ ഇപ്പോൾ. രാജമൗലിയുടെ ആർ.ആർ.ആറിലും ശ്രിയ പ്രധാന ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. ദൃശ്യം 2 ഷൂട്ടിംഗ് പൂർത്തിയായതോടെ കുടുംബത്തിന് ഒപ്പം വീണ്ടും സമയം ചിലവഴിക്കുകയാണ് താരം.

ഭർത്താവിനും കുഞ്ഞിനും ഒപ്പം ഗോവൻ ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോ ശ്രിയ ഇൻസ്റ്റാഗ്രാമിൽ പോസോട് ചെയ്തിട്ടുണ്ട്. മത്സ്യകന്യക തന്റെ കുഞ്ഞിന് ഒപ്പമെന്നൊക്കെയാണ് വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകൾ. ബിക്കി.നിയിലാണ് ശ്രിയയെ കാണാൻ സാധിക്കുന്നത്. ശ്രിയ ഒരു ബീച്ച് വൈബുള്ള പെൺകുട്ടിയാണെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

കുഞ്ഞിന് ഒപ്പം കടൽ തീരത്ത് ഇരുന്ന് മണ്ണിലും വെള്ളത്തിലും കളിക്കുന്ന ശ്രിയയെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. സന്തൂർ മമ്മി എന്നാണ് മറ്റ് ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്. നാല്പത് വയസ്സുകാരിയായ ശ്രിയയെ കണ്ടാൽ ഇരുപതുപോലും തോന്നിക്കുന്നില്ലെന്നും അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടിയുടെ പോക്കിരിരാജ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.