‘ആരാധകരുടെ കാത്തിരിപ്പിന് വിരാമം!! മാലിദ്വീപ് ഹോട്ട് ചിത്രങ്ങളുമായി രശ്മിക മന്ദാന..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു താരമാണ് നടി രശ്മിക മന്ദാന. ക്യൂട്ടിനെസ്സ് ക്വീൻ എന്ന് ആരാധകർ വിളിക്കുന്ന താരം കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. ആദ്യ മൂന്ന് കന്നഡ ചിത്രങ്ങൾക്ക് ശേഷം മറ്റു ഭാഷകളിൽ നിന്ന് രശ്മികയെ തേടി അവസരങ്ങൾ വന്നു.

തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം രണ്ട് സിനിമകളിൽ നായികയായി അഭിനയിച്ചു. ഡിയർ കോംറൈഡ്, ഗീതാഗോവിന്ദം എന്നീ സിനിമകളിലാണ് രശ്മിക വിജയുടെ നായികയായി അഭിനയിച്ചത്. അതിന് ശേഷം തെലുങ്കിൽ കൂടുതൽ സിനിമകൾ ലഭിച്ചു. അല്ലു അർജുനൊപ്പമുള്ള പുഷ്പ രശ്മികയെ പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധനേടി കൊടുക്കുകയും ചെയ്തു. അതിലെ ഡാൻസാണ് രശ്മികയെ നാഷണൽ ക്രഷായി മാറ്റിയത്.

സിനിമ ബ്ലോക്ക്ബസ്റ്റർ ആവുകയും ചെയ്തിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മികയുണ്ട്. ഇത് കൂടാതെ ദളപതി വിജയുടെ നായികയായി തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രശ്മിക. അതിന്റെ ഷൂട്ടിങ്ങിന് ഇടയിൽ ബ്രേക്ക് എടുത്ത് രശ്മിക മാലിദ്വീപിൽ ഒരു വെക്കേഷൻ മൂഡിലേക്ക് പോയിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് പോയതെന്ന് ചിലർ ഓൺലൈൻ വാർത്തകളും വന്നിട്ടുണ്ടായിരുന്നു.

ഇരുവരും തമ്മിൽ ഡേറ്റിംഗിലാണെന്ന് കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. മാലിദ്വീപിൽ പോയതും താരം ഒറ്റയ്ക്ക് തന്നെയാണെന്നാണ് രശ്മികയുമായി ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്നത്. അതെ സമയം ആരാധകർ കാത്തിരുന്നത് പോലെ മാലിദ്വീപ് ബീച്ച് ഡ്രെസ്സിലുള്ള ഹോട്ട് ചിത്രങ്ങൾ രശ്മിക പങ്കുവച്ചിരിക്കുകയാണ്.