‘സ്ത്രീപദത്തിലെ ആശയാണോ ഇത്!! ഷോർട്സിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ആലീസ് ക്രിസ്റ്റി..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുന്ന താരങ്ങളിൽ പ്രതേകിച്ച് നടിമാർക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. പണ്ട് മുതൽ തന്നെ സിനിമയിൽ നടന്മാർക്ക് ലഭിക്കുന്ന പിന്തുണ സീരിയലിൽ എത്തുമ്പോൾ നടിമാർക്കാണ് ലഭിക്കാറുള്ളത്. സീരിയലുകളിൽ ഒരു സമയം വരെ വീട്ടമ്മമാരും സ്ത്രീകളും മാത്രമായിരുന്നു കണ്ടിരുന്നത്. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്.


d
സീരിയലിലൂടെ ധാരാളം ആർട്ടിസ്റ്റുകളാണ് വളർന്നുവന്നിട്ടുള്ളത്. ജനമനസ്സുകളിൽ വളരെ പെട്ടന്ന് തന്നെ സ്ഥാനം പിടിക്കാനും അവരെ സ്വാതീനിക്കാനും സീരിയൽ ആർട്ടിസ്റ്റുകൾക്കും സാധിക്കാറുണ്ട്. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഒരു പരമ്പരയായിരുന്നു മഴവിൽ മനോരമയിലെ സ്ത്രീപദം. കുങ്കുമപ്പൂവിന്‌ ശേഷം ഷെല്ലി കിഷോർ പ്രധാന വേഷത്തിൽ അഭിനയിച്ച് സീരിയലായിരുന്നു ഇത്.

അതിൽ ആശ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലമായിരുന്നു ആലീസിന്റെ ആദ്യ പരമ്പര. സ്ത്രീപദം വന്നതോടെ കൂടുതൽ ആളുകൾ താരത്തിനെ തിരിച്ചറിയാൻ തുടങ്ങി. കഴിഞ്ഞ വർഷം വിവാഹിതയായ ആലീസ് ഒരു യൂട്യൂബർ കൂടിയാണ്. ഭർത്താവിന് ഒപ്പം ധാരാളം വീഡിയോസ് ആലീസ് ചെയ്യാറുണ്ട്. മിസ്സിസ് ഹിറ്റലർ എന്ന പരമ്പരയിലാണ് ഇപ്പോൾ ആലീസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സീരിയലിൽ നാടൻ പെണ്ണായി കണ്ട ആലീസിന്റെ ഒരു മോഡേൺ ലുക്ക് ഷൂട്ട് കണ്ട് ഇപ്പോൾ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഭർത്താവ് സജിൻ സജി എടുത്ത സ്റ്റൈലിഷ് ഷൂട്ടിലെ ചിത്രങ്ങളിൽ ഷോർട്സ് ധരിച്ച് പൊളി ലുക്കിലാണ് ആലീസിന്റെ കാണാൻ സാധിക്കുന്നത്. ഒരു മിനി ടോപ്പ് ഡ്രെസ്സാണ് താരം ഇട്ടിരിക്കുന്നത്. സ്ത്രീപദത്തിലെ ആശ തന്നെയാണോ എന്ന് സംശയിച്ചു പോയിരിക്കുകയാണ് പ്രേക്ഷകർ.