‘ബീച്ചിൽ പ്രണയാർദ്രമായി നയൻസും വിക്കിയും!! സന്തോഷ വാർത്ത പങ്കുവച്ച് വിഘ്‌നേശ്..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ വിഘ്നേഷ് ശിവന്റെയും. ചെന്നൈയിലെ വളരെ ആഡംബരായി നടന്ന വിവാഹത്തിൽ തെന്നിന്ത്യൻ സിനിമയിലെ പ്രതേകിച്ച് തമിഴ് സിനിമാലോകത്തെ സൂപ്പർസ്റ്റാറുകൾ ഒട്ടുമിക്കവരും പങ്കെടുത്തിട്ടുണ്ടായിരുന്നു.

താരവിവാഹം നെറ്റ്.ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു പുറത്തുവന്നിരുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനായിരുന്നു നെറ്റ്.ഫ്ലിക്സിന് വേണ്ടി ഇത് ഏറ്റെടുത്ത് ചെയ്തത്. എന്നാൽ ഈ കഴിഞ്ഞ ദിവസം അവർ അതിൽ നിന്ന് പിന്മാറിയെന്ന് ഒരുപാട് വാർത്തകളുണ്ടായിരുന്നു. താരവിവാഹം കാണാൻ കാത്തിരുന്ന ആരാധകരെയും സിനിമ പ്രേക്ഷകരെയും ആ വാർത്ത വിഷമത്തിലാക്കുകയും ചെയ്തിരുന്നു.

അഭ്യുങ്ങൾക്ക് എല്ലാം തിരശീല ഇട്ടുകൊണ്ട് ഇപ്പോൾ വിഘ്‌നേശ് ശിവൻ ആ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്. “ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവിസ്മരണീയമായ ചില നല്ല നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നതിന് നെറ്റ്.ഫ്ലിക്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്..”, വിഘ്‌നേശ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സന്തോഷ വാർത്ത ആരാധകർക്ക് ഒപ്പം പങ്കുവച്ചു.

ബീച്ചിൽ പ്രണയാർദ്രമായ നിൽക്കുന്ന നയൻതാരയുടെയും വിഘ്‌നേശിന്റെയും ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഒപ്പമാണ് ഇരുവരും ഈ കാര്യം അറിയിച്ചത്. ജോസഫ് രാധിക് എന്ന ഫോട്ടോഗ്രാഫർക്ക് ആണ് ഈ മനോഹരമായ താരജോഡികളുടെ ഫോട്ടോഷൂട്ട് എടുക്കാൻ അവസരം ലഭിച്ചത്. എന്തായാലും നെറ്റ്.ഫ്ലിക്സിൽ വിവാഹത്തിന്റെ വീഡിയോ ഇറങ്ങാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.