‘ഷോർട്സിൽ തകർപ്പൻ ഡാൻസ് കളിച്ച് റീൽസ് താരം അനഘ കുഞ്ചു, പൊളിച്ചെന്ന് ആരാധകരും..’ – വീഡിയോ വൈറൽ

ഇന്ത്യയിൽ വളരെ പെട്ടന്ന് തന്നെ വളർന്ന ഒരു വീഡിയോ പ്ലാറ്റഫോം ആയിരുന്നു ടിക്-ടോക്. അപ്രതീക്ഷിതമായി ടിക്-ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ അതിലൂടെ ആളുകളുടെ ശ്രദ്ധനേടിയെടുത്ത ഒരുപാട് പേർക്ക് ഏറെ വിഷമത്തിലാക്കുകയും ചെയ്തു. പക്ഷേ അധികം നാൾ ആ വിഷമങ്ങൾ മാറാൻ വേണ്ടി വന്നിരുന്നില്ല. ഇൻസ്റ്റാഗ്രാം ‘റീൽസ്’ എന്ന ഒരു സംഭവം അതിന് തുല്യമായി തുടങ്ങിയിരുന്നു.

അതോടുകൂടി ടിക്-ടോകിൽ ഉണ്ടായിരുന്ന പ്രമുഖരായ എല്ലാവരും റീൽസിലും തങ്ങളുടെ കുഞ്ഞൻ വീഡിയോസ് ഇട്ടുതുടങ്ങി. മറ്റേത്തിലെ പോലെ ഒരുപാട് ഫോളോവേഴ്സിനെ അവർക്ക് അതിലും ലഭിച്ചു. ടിക്-ടോക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരാളാണ് ഡെവിൾ കുഞ്ചു എന്ന പേരിൽ അറിയപ്പെട്ടിരുന്ന അനഘ. 15 സെക്കന്റിലെ ഡാൻസ് വീഡിയോകളിലൂടെ അനഘ ശ്രദ്ധനേടിയത്.

റീൽസും ചെയ്യുന്ന ഒരാളാണ് അനഘ. ഫോളോവേഴ്സ് കൂടിയതോടെ മോഡലിംഗ് മേഖലയിലും അനഘ സജീവാണ്. ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി അനഘ ചെയ്ത ഫോട്ടോഷൂട്ടുകൾ ആരാധകരുടെ ഹൃദയം കവർന്നിരുന്നു. ഗ്ലാമറസ് ഷൂട്ടുകൾ വരെ ഇതിലുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഏകദേശം അഞ്ച് ലക്ഷത്തിൽ അധികം ആരാധകരാണ് ഈ ചെറു പ്രായത്തിൽ അനഘയ്ക്ക് ഉള്ളത്.

പലപ്പോഴും അനഘയുടെ ഡാൻസ് റീൽസുകൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലാവാറുണ്ട്. അനഘ ചെയ്ത ഏറ്റവും പുതിയ ഡാൻസ് റീൽസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഷോർട്സിൽ കിടിലം ലുക്കിൽ ചെയ്ത തകർപ്പൻ ഡാൻസ് തന്നെയായിരുന്നു അനഘയുടെത്. ഡാൻസ് വേറെ ലെവൽ ആയിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. നമ്മൾ എന്ന സിനിമയിലെ രാക്ഷസി എന്ന പാട്ടിനും ഒരു ഹിന്ദി പാട്ടിനുമാണ് അനഘ ഡാൻസ് ചെയ്തിരിക്കുന്നത്.