‘ആര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ, നെഗറ്റീവ് കമന്റിട്ട് റോബിൻ ആരാധകർ..’ – വീഡിയോ വൈറൽ

‘ആര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി ദിൽഷ, നെഗറ്റീവ് കമന്റിട്ട് റോബിൻ ആരാധകർ..’ – വീഡിയോ വൈറൽ

ഈ അടുത്തിടെയായിരുന്നു പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ അവസാനിച്ചത്. ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു ഷോയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് കഴിഞ്ഞതോടെ അതിലെ മത്സരാർത്ഥികൾ ‘സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും’ എന്ന ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫൈനലിസ്റ്റുകളും മറ്റു മത്സരാർത്ഥികളുമെല്ലാം അതിൽ എത്തിയിരുന്നു.

ബിഗ് ബോസ് ടൈറ്റിൽ വിന്നറായി എത്തിയ ദിൽഷയും അതിൽ പങ്കെടുത്തിരുന്നു. ഷോ കഴിഞ്ഞ് ഏറെ വിമർശനങ്ങളും ജീവിതത്തിൽ പ്രതിസന്ധികളും കടന്നുകൊണ്ടിരിക്കുന്ന ടൈമാണ് ദിൽഷയ്ക്ക് ഇപ്പോൾ. ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനുമായി വിവാഹിതയാകുമെന്ന് റോബിന്റെ ആരാധകർ വിചാരിച്ചിരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പിരിഞ്ഞത്.

സുഹൃത്തുക്കളായി ആയിരുന്നു ഇരുവരും ഷോയിൽ ഉണ്ടായിരുന്നതെങ്കിലും റോബിൻ പലപ്പോഴും തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. റോബിന്റെ ആരാധകരുടെ പിന്തുണ കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും ആരോപണം ആ സമയത്ത് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ദിൽഷ റോബിനും കുടുംബത്തിനും എതിരെ വീഡിയോ ഇട്ടപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് റോബിന്റെ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

സ്റ്റാർട്ട് മ്യൂസിക്കിൽ പങ്കെടുക്കാൻ എത്തിയ ദിൽഷാ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അതിന്റെ അവതാരകയായ ആര്യ ബഡായിയ്ക്ക് ഒപ്പം നൃത്തം ചെയ്തിരുന്നു. അതിന് താഴെ വളരെ മോശം രീതിയിലുള്ള നെഗറ്റീവ് കമന്റുകളാണ് റോബിൻ ആരാധകരുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്. ഇത്രയും തരംതാഴ്ന്ന നിലയിൽ കമന്റുകൾ ഇടാൻ ആർക്കെങ്കിലും സാധിക്കുമോ എന്ന് പോലും ചിന്തിച്ചുപോകും.

CATEGORIES
TAGS