‘എന്റെ താരത്തിന് ഒപ്പം!! തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻസും വിക്കിയും..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരറാണിയാണ് നടി നയൻതാര. മലയാളിയായ നയൻതാര മലയാള സിനിമയിലൂടെ ഇറങ്ങി തമിഴിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും സൂപ്പർസ്റ്റാറുകൾ ഒന്നും ഒപ്പമില്ലാതെ തന്നെ സിനിമകൾ വിജയിപ്പിക്കാൻ കഴിയുന്ന ഒരാളായി മാറുകയും ചെയ്തു. 37-കാരിയായ നയൻതാര ഇന്ന് ഏറെ തിരക്കുള്ള നടിയാണ്.
ഏഴ് വർഷത്തെ പ്രണയത്തിന് ഒടുവിൽ ഈ അടുത്തിടെയാണ് നയൻതാര സംവിധായകൻ വിഘ്‌നേശ് ശിവനുമായി വിവാഹിതയായത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ താരങ്ങൾ പങ്കെടുത്ത വിവാഹ വിരുന്നിന്റെ വാർത്തകളും വിശേഷങ്ങളും അറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിച്ചിരുന്നു. വിവാഹ ശേഷം നയൻസും വിഘ്‌നേശും ആദ്യം പോയ സ്ഥലം തിരുപ്പതി അമ്പലത്തിലാണ്.
അതിന് ശേഷം നയൻതാരയുടെ ജന്മനാടായ കേരളത്തിൽ എത്തുകയും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു. അപ്പോഴും നയൻതാരയുടെ ആരാധകർ ആകാംഷയോടെ കാത്തിരുന്നത് ഇരുവരും എവിടെയാണ് ഹണിമൂൺ പോകുന്നതെന്ന് അറിയാനായിരുന്നു. അതിനുള്ള ഉത്തരം ഇപ്പോൾ കിട്ടിയിരിക്കുകയാണ്. വിഘ്‌നേശ് ശിവൻ തന്നെ ഇത് ആരാധകരുമായി പങ്കുവച്ചു.
ഹണിമൂൺ ആഘോഷങ്ങൾക്കായി വിഘ്‌നേഷും നയൻതാരയും പോയത് തായ്‌ലൻഡിലേക്കാണ്. അവിടെ നിന്നുള്ള താരജോഡികളുടെ ചിത്രങ്ങൾ വിഘ്‌നേശ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. “തായ്‌ലൻഡിൽ എന്റെ താരത്തിന് ഒപ്പം..” എന്ന ക്യാപ്ഷനോടെയാണ് വിക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വിഘ്‌നേഷും നയൻതാരയും ഹണിമൂൺ ആഘോഷിക്കാൻ മാലിദ്വീപിൽ പോകുമെന്ന് ചില വാർത്ത വന്നിരുന്നു. അത് തെറ്റാണെന്ന് ഇപ്പോൾ ബോധ്യമായിരിക്കുകയാണ്.