‘ഉയിരിനും ഉലകിനും ഒപ്പമുള്ള ആദ്യ ഓണം! കുഞ്ഞുങ്ങൾക്ക് സദ്യ വാരിക്കൊടുത്ത് നയൻ‌താര..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ ഏറെ ആഘോഷിച്ച് താരാമംഗല്യമായിരുന്നു നടി നയൻതാരയും സംവിധായകനായ വിഘ്‌നേശ് ശിവനും തമ്മിൽ നടന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഒരു ആഡംബര വിവാഹമായിരുന്നു. 2022-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അതെ വർഷം തന്നെ ഇരുവരും അച്ഛനും അമ്മയുമായ സന്തോഷ വാർത്തയും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇരട്ടക്കുട്ടികളാണ് ജനിച്ചത്.

വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ ജനിച്ചത്. ഉലകും ഉയിരും എന്നാണ് ഇരുവരും ചേർന്ന് മക്കൾക്ക് നൽകിയ പേര്. കുഞ്ഞുങ്ങളുടെ മുഖം ആദ്യം കാണിച്ചില്ലെങ്കിലും പിന്നീട് മാസങ്ങൾ കഴിഞ്ഞ് അത് പങ്കുവെക്കുകയും ചെയ്തിരുന്നു. അടുത്ത മാസം കഴിഞ്ഞാൽ ഒക്ടോബറിൽ കുഞ്ഞുങ്ങൾക്ക് ഒരു വയസ്സ് പൂർത്തിയാവുകയും ചെയ്യും. അതിന്റെ ആഘോഷങ്ങൾ ഗംഭീരമായി കാണും.

ഇപ്പോഴിതാ ഉയിരിന്റെയും ഉലകിന്റെയും ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് വിഘ്‌നേഷും നയൻതാരയും ചേർന്നു. ഇരുവർക്കും സദ്യ വാരിക്കൊടുക്കുന്നതിന്റെയും രണ്ടു പേരും തന്നെ കഴിക്കുന്നതിന്റെയും ചിത്രങ്ങൾ വിക്കി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘ഉയിരിനും ഉലകിനും ഒപ്പമുള്ള ആദ്യ ഓണം.. ഇവിടെ ഉത്സവം നേരത്തെ ആരംഭിച്ചു. എല്ലാവർക്കും ഒരു ഓണം മുൻകൂട്ടി ആശംസിക്കുന്നു..”, വിക്കി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

“ഞങ്ങളുടെ വളരെ ലളിതവും മനോഹരവുമായ ജീവിതത്തിൽ! സവിശേഷമായി തോന്നുന്ന മനോഹരവും ലളിതവുമായ നിമിഷം..”, എന്ന ക്യാപ്ഷനോടെ വിക്കി നയൻതാരയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പ്രതേകം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തമിഴരും മലയാളികളുമായ ആരാധകർക്ക് ഇരുവർക്കും ഓണം ആശംസിച്ച് കമന്റുകൾ ഇടുകയും കുഞ്ഞുങ്ങൾ ഇത്രയും പെട്ടന്ന് വളർന്നോ എന്നുമൊക്കെ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്.