‘ഒരു തമ്പുരാട്ടി കുട്ടിയെ പോലെ ഒരുങ്ങി നടി ശ്രിന്ദ, പൊന്നോണ ആശംസകൾ നേർന്ന് താരം..’ – ഫോട്ടോസ് വൈറൽ

സച്ചിനെ അറിയാത്ത പെൺകുട്ടിയായി 1983 എന്ന സിനിമയിൽ അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ശ്രിന്ദ. അതിന് മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനസ്സിലേക്ക് കയറിയത് ആ സിനിമയ്ക്ക് ശേഷമായിരുന്നു. ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലാണ് ശ്രിന്ദ ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് സിനിമയിൽ സഹസംവിധായകയായി ജോലി ചെയ്തിട്ടുമുണ്ട് ശ്രിന്ദ.

വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ ശ്രിന്ദയ്ക്ക് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. പത്തൊൻപതാം വയസ്സിൽ വിവാഹിതയായ ശ്രിന്ദ പക്ഷേ ആ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. ഒരു മകനും താരത്തിനുണ്ട്. 2018-ൽ ശ്രിന്ദ വീണ്ടും വിവാഹിതയായി. ഇപ്പോഴും സിനിമയിൽ വളരെ സജീവമായി തുടരുന്ന ഒരാളാണ് ശ്രിന്ദ. പാപ്പച്ചൻ ഒളുവിലാണ് ആണ് അവസാനമിറങ്ങിയത്.

ഓരോ സിനിമകൾ കഴിയും തോറും മികവുറ്റ വേഷങ്ങളും ശ്രിന്ദയ്ക്ക് ലഭിക്കുന്നുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് ശ്രിന്ദ ചെയ്ത മനോഹരമായ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. സെറ്റ് മുണ്ടുടുത്ത് തനി നാടൻ പെൺകുട്ടിയായി ഇരിക്കുന്ന ശ്രിന്ദയെ ചിത്രങ്ങളിൽ കാണാം. ഒരു തമ്പുരാട്ടി കുട്ടിയെ പോലെയുണ്ടെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ തോന്നി പോകും. ആഭരണങ്ങളും കൂടി ഇട്ടപ്പോൾ ശ്രിന്ദ കൂടുതൽ സുന്ദരിയായി.

മാലയും വളകളും കമ്മലും അരഞ്ഞാണവും ധരിച്ച് സെറ്റ് മുണ്ടിന് ചേരുന്ന രീതിയിൽ ഒരുങ്ങി ശ്രിന്ദ തിളങ്ങിയപ്പോൾ ആരാധകർക്ക് ആ ചിത്രങ്ങൾ ഏറ്റെടുക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ! പാർവതി പ്രസാദാണ് ശ്രിന്ദയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. അമൽ അജിത്കുമാറാണ് താരത്തിന് മേക്കപ്പ് ചെയ്തത്. ഓണം പൊന്നോണം എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ ആരാധകർക്കായി ഫോട്ടോസ് പങ്കുവച്ചത്.