‘തൊണ്ണൂറുകളിലെ താരറാണി! അമേരിക്കയിൽ ഓണം ആഘോഷിച്ച് നടി സുചിത്ര മുരളി..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് നായികയായി മാറുകയും ചെയ്ത ഒരുപാട് താരങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് നടി സുചിത്ര മുരളി. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച സുചിത്ര പിന്നീട് പതിനാലാം വയസ്സിൽ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് സുചിത്രയുടെ വർഷങ്ങളായിരുന്നു. നായികയായി സുചിത്ര ഒരുപാട് സിനിമകളിൽ അഭിനയിച്ചു.

നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലാണ് സുചിത്ര ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്റാറായതോടെ സുചിത്ര മലയാളത്തിൽ മാത്രമല്ല തമിഴിലും ചുവടുറപ്പിച്ചു. എങ്കിലും സുചിത്ര അഭിനയിച്ചത് കൂടുതലും മലയാളത്തിൽ തന്നെയായിരുന്നു. സിദ്ദിഖ്, ജഗദീഷ് എന്നിവരുടെ നായികയായി തൊണ്ണൂറുകളിൽ സുചിത്ര നിരവധി കോമഡി സിനിമകളിലാണ് നായികയായത്.

2000-കളിലെ കാവ്യാ മാധവനെ പോലെ തന്നെയായിരുന്നു തൊണ്ണൂറുകളിൽ സുചിത്ര. ഒരുപാട് ആരാധകരുള്ള ഒരു നടിയായിരുന്നു താരം. യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട നായികയായി ആ സമയത്ത് സുചിത്ര മാറിയിരുന്നു. ആഭരണച്ചാർത്ത് എന്ന സിനിമയിലാണ് സുചിത്ര അവസാനമായി അഭിനയിച്ചത്. 2002-ലായിരുന്നു ആ സിനിമ ഇറങ്ങിയത്. 2000-ൽ ഷൂട്ട് ചെയ്ത 2007-ൽ ഇറങ്ങിയ രാകിളിപ്പാട്ട് സിനിമയാണ് അവസാന റിലീസ്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം ദുഅമേരിക്കയിൽ ഓണം ആഘോഷിക്കുന്ന ചിത്രങ്ങൾ സുചിത്ര ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.സെറ്റുടുത്തും പൂക്കളമിട്ടും സുചിത്ര ഓണ ചിത്രങ്ങളിൽ തിളങ്ങി. ഇപ്പോഴും എന്തൊരു സുന്ദരിയാണ് സുചിത്രയെന്ന് ആരാധകരും പറഞ്ഞു. 2002-ലായിരുന്നു സുചിത്രയുടെ വിവാഹം. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര ഇപ്പോൾ അവിടെയാണ് താമസിക്കുന്നത്.