‘വിഘ്‌നേശിനെ ചേർത്തുപിടിച്ച് നടി നയൻ‌താര! പെർഫെക്ട് ജോഡിയായി തിളങ്ങി ഇരുവരും..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് നടി നയൻ‌താര. ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള ഏക നടി കൂടിയാണ് നയൻ‌താര. സൂപ്പർസ്റ്റാറുകളായ നടന്മാരില്ലാതെ തന്നെ തന്റെ സിനിമകൾ വിജയിപ്പിക്കാൻ സാധിക്കുന്നത് കൊണ്ടാണ് നയൻതാരയ്ക്ക് ആ വിളിപ്പേര് വീണത്. സംവിധായകനായ വിഘ്‌നേശ് ശിവനെയാണ് നയൻ‌താര തന്റെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.

വിഘ്‌നേശ് സംവിധാനം ചെയ്ത സിനിമയിൽ നായികയായി അഭിനയിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും അത് പ്രണയമാവുകയും ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു. കുറച്ച് വർഷം ലിവിങ് ടുഗെതർ റിലേഷനിൽ നിന്ന നയൻ‌താര വിഘ്‌നേഷുമായി 2022-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. വാടകഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടകുട്ടികളും ജനിച്ചു.

ഉലക്, ഉയിർ എന്നിങ്ങനെയാണ് ഇരുവരുടെയും മക്കളുടെ പേരുകൾ. ഈ കഴിഞ്ഞ ദിവസം കുടുംബത്തിന് ഒപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങൾ രണ്ടുപേരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വിഘ്‌നേഷിന് ഒപ്പം നിൽക്കുന്ന തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. “നിങ്ങളുടെ ആഗ്രഹം പിന്തുടരുക. എൻ്റെ ജീവിതം ഒരു വൃത്തമാണ്..”, എന്ന എഴുതികൊണ്ടാണ് വിഘ്‌നേശ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

വയലറ്റ് നിറത്തിലെ മനോഹരമായ സാരി ധരിച്ചാണ് നയൻ‌താര തിളങ്ങിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ പൊതുവേ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്. വിഘ്‌നേശ് മുണ്ടും ഷർട്ടിലും നയൻ‌താര സാരിയിലും ട്രഡീഷണൽ ലുക്കിലാണ് തിളങ്ങിയത്. സംവിധായകൻ ശങ്കറുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഇരുവരും ട്രഡീഷണൽ ഔട്ട്ഫിറ്റിൽ തിളങ്ങിയിട്ടുള്ളത്.