‘എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂരിൽ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കും..’ – ഗായകൻ വിജയ് മാധവ്

2024 ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായിരിക്കുകയാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടിംഗ് നടക്കുന്നത്. കേരളത്തിൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളും അതുപോലെ അല്ലാത്ത മണ്ഡലങ്ങളുമുണ്ട്. ഇതിൽ ഏവരും ഉറ്റുനോക്കുന്നത് തൃശൂർ മണ്ഡലം തന്നെയാണ്. അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ എ ക്ലാസ് മണ്ഡലമാണ് തൃശൂർ.

മൂന്ന് പാർട്ടി പ്രവർത്തകരും പ്രതീക്ഷയോടെ മുന്നോട്ട് പോകുന്ന മറ്റൊരു മണ്ഡലം കേരളത്തിലുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞ അഞ്ച് വർഷമായി തൃശ്ശൂരിൽ നിന്ന് പ്രവർത്തനങ്ങൾ നടത്തുന്ന നടൻ സുരേഷ് ഗോപിയും വർഷങ്ങളായി തൃശ്ശൂർകാർക്ക് അറിയാവുന്ന വി.എസ് സുനിൽ കുമാറിനും പുറമേ കോൺഗ്രസിന് കെ മുരളീധരനും മത്സരിക്കുമ്പോൾ അത് വാശിയേറിയ പോരാട്ടം ആയിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്.

ഇപ്പോഴിതാ തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്ന് ഉറപ്പ് പറഞ്ഞിരിക്കുകയാണ് ഗായകനും മുൻ സ്റ്റാർ സിംഗർ മത്സരാർത്ഥിയുമായ വിജയ് മാധവ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജയ് മാധവ് ഈ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. “എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂർ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു. ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ്.

ഇതിൽ എനിക്ക് നൂറ് ശതമാനവും രാഷ്ട്രീയമില്ല.”, ഇതായിരുന്നു സുരേഷ് ഗോപിക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് ഒരു പാട്ട് വിജയ് മാധവ് പങ്കുവച്ചിരിക്കുന്നത്. വിജയ് മാതാവിന്റെയും ഭാര്യയും സീരിയൽ നടിയുമായ ദേവിക നമ്പ്യാരുടെയും വിവാഹത്തിന് പങ്കെടുക്കാൻ സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷ് ഗോപിയുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് വിജയ്. 2022-ലായിരുന്നു ഇരുവരുടെയും വിവാഹം.