‘ജാസ്മിൻ മികച്ച ഗെയ്മർ, പക്ഷേ വിശ്വസിക്കാൻ കൊള്ളില്ല, അഫ്സലും കുടുംബവും നാണംകെട്ടു..’ – പ്രതികരിച്ച് ദിയ സന

ബിഗ് ബോസിലെ ആറാം സീസണിലെ മത്സരാർത്ഥിയായ ജാസ്മിൻ ജഫാറിനെ കുറിച്ച് മുൻ ബിഗ് ബോസ് താരമായ ദിയ സന. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. ദിയയുടെ വാക്കുകൾ ഇങ്ങനെ, “ജാസ്മിൻ ജാഫർ എന്ന മികച്ച ഗൈമറെ പറ്റിയാണ് ഈ പോസ്റ്റ്‌. ആദ്യമേ പറയട്ടെ ജാസ്മിൻ വിശ്വസിക്കാൻ കൊള്ളാത്ത ഒരാളെന്ന അഭിപ്രായം എനിക്കുണ്ട്. പേഴ്സണലി ജാസ്മിനെ ചെറുതായിട്ട് അറിയാം എന്നുള്ളതുകൊണ്ടാണ് ഇങ്ങനൊരു അഭിപ്രായം ഞാൻ പറഞ്ഞത്.

ഗൈമിന് പുറത്തുള്ള കാര്യമായത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. പക്ഷേ പ്രധാനപ്പെട്ട ഒരു കാര്യം പറയാതിരിക്കാൻ എനിക്ക് സാധിക്കില്ല. പുറത്ത് ജാസ്മിനെ വിവാഹം കഴിക്കാൻ നിശ്ചയിച്ച് വച്ചിരുന്ന അഫ്സലിനെ ജാസ്മിൻ ഉള്ളിൽ പോയതിന് ശേഷം എനിക്ക് അറിയാം. എനിക്ക് ഏറ്റവും കൂടുതൽ വിഷമമുണ്ടാക്കിയത് അഫ്സലിന്റെ അവസ്ഥയാണ്. അഫ്സലിന്റെ കുടുംബത്തിനും അഫ്സലിനും ഉണ്ടാക്കിയ നാണക്കേട് ചെറുതൊന്നുമല്ല. ഈ റിലേഷൻഷിപ്പിൽനിന്നും ഹീലായി വരാൻ അഫ്സലിന് സാധിക്കട്ടെ.

നമ്മളാണ് തിരഞ്ഞെടുക്കുന്ന കുട്ടി എങ്ങനെ ആയിരിക്കണമെന്ന് മനസിലാക്കി ഒരാളെ ഇഷ്ടപ്പെടേണ്ടത്. അഫ്സലിന് ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിവാഹം കഴിക്കാൻ പറ്റുന്ന ഒരു കുട്ടിയല്ല ജാസ്മിൻ. ഞാൻ മനസിലാക്കിയടുത്തോളം ജാസ്മിൻ സിറ്റുവേഷൻ റിലേഷൻഷിപ്പ് ആകുന്ന ഒരാളാണ്. അങ്ങനുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ആത്മാർത്ഥതയുള്ള ഒരാളെയാണ് ജീവിതത്തിൽ നമ്മൾ കൂടെ കൂട്ടേണ്ടത്. ട്രസ്റ്റ്‌ ഇല്ലെങ്കിൽ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അഫ്സലിനെ പോലൊരാൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ മുന്നോട്ട് നല്ലൊരു അവസരമാണ് ഇപ്പോ കിട്ടിയതെന്ന് കരുതി ജീവിതത്തിൽ സ്ട്രോങ്ങായി മുന്നോട്ട് പോകൂ.

എല്ലാവിധ ആശംസകളും. ബാക്കി വന്ന മുന്നക്ക, നെല്ലിക്ക, പഴം ഇവന്മാരോട് പോയി വല്ല വള്ളി നിക്കറിലും ആടാൻ ഞാൻ പറയും. ഇങ്ങനെയുള്ളവന്മാർ സംസാരിക്കുമ്പോൾ തന്നെ മനസിലാകും ഇവന്മാരുടെ ട്രൗസറിലെ ഓട്ട എത്രയെന്ന്. ദയവായി എന്റെ ഡയലോഗുകൾ നിങ്ങൾ ഊഹിച്ചെടുത്തോണം. ഇനി ബിഗ് ബോസ് മത്സരാർത്ഥിയായ ജാസ്മിൻ പൊളിയാണ്. ഇതുവരെ വന്ന സീസണുകളിൽ ഒരേപോലെ ശക്തരായ രണ്ട് മത്സരാർത്ഥികൾ ഉണ്ടായിട്ടില്ല. ഇവിടെ സിബിൻ-ജാസ്മിൻ വാറാണ് ഇനി നടക്കാൻ പോകുന്നത്.

സിബിൻ കൂട്ടമായും ജാസ്മിൻ ഗബ്രിയുടെ തീർപ്പിന് ശേഷം ഒറ്റക്കുമാണ് നീങ്ങാൻ പോകുന്നത്. ഇപ്പോ തന്നെ ജാസ്മിൻ ആ വീട് മൊത്തം കൈയിലെടുത്തിട്ടുണ്ട്. ജാസ്മിൻ എന്ന് തന്നെ അറിയപ്പെടും ഈ സീസൺ. ഗബ്രി-ജാസ്മിൻ കോമ്പോയാണ് പൊതുവെ ജാസ്മിനെ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടമല്ലാത്തത്. ഇതുവരെ ഉള്ള സീസണുകളിൽ ഇങ്ങനെ സൈബർ ബുള്ളിങ്ങിന് ഇരയായിട്ടുള്ള ഒരു സ്ത്രീകളുമുണ്ടായിട്ടില്ല. പവർ എന്നൊക്കെ പറഞ്ഞാൽ ആരെയും കൂസാത്ത സ്വന്തം ഇഷ്ടം താല്പര്യം ഇങ്ങനെ മാത്രം ചിന്തിക്കുന്ന മനുഷ്യരെ കുറവാണ് അവിടെയാണ് ജാസ്മിൻ..”, ദിയ കുറിച്ചു.