‘മുത്തശ്ശിക്കൊപ്പം ഉയിരിന്റെയും ഉലകിന്റെയും ക്രിസ്തുമസ് ആഘോഷം..’ – ചിത്രങ്ങൾ പങ്കുവച്ച് നടി നയൻ‌താര

തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന ആരാധകർ വിളിക്കുന്ന താരമാണ് നടി നയൻ‌താര. തമിഴിലും മലയാളത്തിലും ഏറെ വർഷങ്ങളായി സജീവമായി നിൽക്കുന്ന നയൻ‌താര, സ്വന്തമായി നായകനില്ലാതെ തന്നെ സിനിമകൾ ഹിറ്റാക്കാൻ സാധിക്കുന്നതുകൊണ്ടാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ലഭിച്ചിട്ടുളളത്. ഇപ്പോൾ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലും അരങ്ങേറി നിൽക്കുന്ന ഒരാളാണ് നയൻ‌താര.

അഭിനയത്തിന് പുറമേ ഒരു സംരംഭകയായും നയൻ‌താര തിളങ്ങി നിൽക്കുകയാണ്. 9സ്കിൻ, ഫെമി9 എന്നീ പ്രൊഡക്ടുകളുടെ ലോഞ്ചാണ് നയൻ‌താര ഈ വർഷത്തിൽ പുതിയ തുടക്കം എന്ന രീതിയിൽ പ്രഖ്യാപിച്ചത്. ഭർത്താവും സംവിധായകനുമായ വിഘ്‌നേശിന് ഒപ്പമാണ് തുടക്കം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിർ, ഉലക് ജനിച്ചതായി അറിയിച്ചത്.

ഉയിർ രുദ്രോനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നാണ് മക്കളുടെ മുഴുവൻ പേര്. മക്കളുടെ ഒന്നാം ജന്മദിനവും നയൻ‌താര വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. മലയാളിയായ നയൻ‌താര ഒരു ക്രിസ്ത്യാനിയായിരുന്നു. പിന്നീട് ഹിന്ദു മതം സ്വീകരിച്ച ഒരാളാണ്. പതിവ് പോലെ തന്നെ നയൻ‌താര ക്രിസ്തുമസ് കുടുംബത്തിന് ഒപ്പം തന്നെ ആഘോഷിച്ചിരിക്കുകയാണ്. നയൻതാരയുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നു.

അമ്മ ഓമന കുര്യൻ കൊച്ചുമക്കൾക്ക് ഒപ്പം ക്രിസ്തുമസ് ദിനത്തിൽ കളിച്ചുരസിക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ വിഘ്‌നേശിനും അമ്മയ്ക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോസ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. “സ്നേഹത്തിലും പ്രാർത്ഥനയിലും വിശ്വസിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകൾ..”, ചിത്രങ്ങൾക്ക് ഒപ്പം നയൻ‌താര കുറിച്ചു. എല്ലാവരും ചുവപ്പ് വേഷത്തിലാണ് തിളങ്ങിയത്.