‘പതിവ് തെറ്റിച്ചില്ല! കുടുംബത്തിന് ഒപ്പം ലണ്ടനിൽ ക്രിസ്തുമസ് വെക്കേഷനിൽ നടി അഹാന..’ – ഫോട്ടോസ് വൈറൽ

സിനിമയിലെ താരകുടുംബങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. മലയാളത്തിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും ഒരുപാട് ആരാധകരുള്ള ഒരു താരകുടുംബാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറിനെ പോലെ അദ്ദേഹത്തിന്റെ മൂത്തമകൾ അഹാനയും സിനിമയിൽ സജീവമായി നിൽക്കുന്നതിന് ഒപ്പം തന്നെ താരത്തിന്റെ മറ്റു മൂന്ന് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്.

അതിൽ തന്നെ രണ്ടുപേർ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. കൃഷ്ണകുമാറും മക്കളും ഭാര്യയും ചേർന്ന് പലപ്പോഴും യാത്രകൾ പോകാറുണ്ട്. രാജ്യത്തിന് അകത്തും വിദേശത്തുമൊക്കെ അവർ യാത്രകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുണ്ട്. എല്ലാവരും ഒരുമിച്ച് ഫ്രീയാകുന്ന സമയത്താണ് യാത്രകൾ. ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്ത വെക്കേഷൻ സമയങ്ങളിലാണ് ഇവർ പോകാറുള്ളത്.

ക്രിസ്തുമസ് പ്രമാണിച്ച് ഈ തവണയും ആ പതിവ് കൃഷ്ണകുമാറും കുടുംബവും തെറ്റിച്ചിട്ടില്ല. കുടുംബത്തിന് ഒപ്പം ലണ്ടനിൽ ക്രിസ്തുമസ് വെക്കേഷൻ ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങൾ അഹാന ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തണുപ്പത്ത് കൃഷ്ണകുമാറും കുടുംബവും ലണ്ടനിൽ ചുറ്റിക്കറങ്ങുകയും ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തിരുന്നു.

“നിങ്ങൾക്കെല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.. ഹലോ ലണ്ടൻ! ഇത് പോലെ തോന്നിക്കുന്ന ഒരു ക്രിസ്മസ് കുട്ടിക്കാലത്ത് നമ്മൾ സ്വപ്നം കണ്ട ഒന്നാണ്. ഇത് സാധ്യമാക്കിയതിന് നന്ദി പ്രപഞ്ചം.”, ഇതാണ് അഹാന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ഇഷാനി, ദിയ, ഹൻസിക തുടങ്ങിയ കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് മക്കളും ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. ഈ അടുത്തിടെ ഹൻസികയ്ക്ക് എതിരെ റിയാസ് സലീം പോസ്റ്റിട്ടപ്പോൾ കുടുംബം ഒന്നടങ്കം അതിനെതിരെ രംഗത്ത് വന്നിരുന്നു.