‘തൊപ്പിക്കും ഷൈൻ ടോമിനും വരെ ഗേൾ ഫ്രണ്ടായി, എനിക്ക് മാത്രം കിട്ടുന്നില്ല..’ – കാമുകിയെ വേണമെന്ന് സന്തോഷ് വർക്കി

മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമ തിയേറ്ററുകളിൽ എത്തി അതിന്റെ തിയേറ്റർ റെസ്പോൺസ് പുറത്തുവന്ന് വൈറലായ ഒരാളാണ് സന്തോഷ് വർക്കി. ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് അറിയപ്പെടുന്നത് പോലും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആ ഒരു സിനിമ ഇറങ്ങിയില്ലായിരുന്നേൽ ഇദ്ദേഹത്തെ സഹിക്കേണ്ടി വരില്ലായിരുന്നുവെന്ന് ചിന്തിക്കുന്ന മലയാളികളുമുണ്ട്.

വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് സന്തോഷ് വർക്കി. നായികനടിമാരെ ഇഷ്ടമാണെന്ന് പറയുന്നതാണ് സന്തോഷിന്റെ സ്ഥിരം ഹോബി. അതിപ്പോൾ ആദ്യമായി നിത്യദാസ് എന്ന നായികയിൽ തുടങ്ങി പിന്നീട് ഇങ്ങോട്ട് പല മലയാള സിനിമകൾ ഇറങ്ങുമ്പോഴും പ്രേക്ഷക ശ്രദ്ധനേടുന്ന നായികമാരെ കുറിച്ച് സന്തോഷ് തനിക്ക് ക്രഷ് ഉണ്ടെന്നും പ്രണയിക്കാൻ തോന്നുന്നുവെന്നുമൊക്കെ സ്ഥിരമായി പറയാറുണ്ട്.

ആളുകൾ അതൊക്കെ ട്രോളുകളിലൂടെ വിമർശിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സുന്ദരിയായ ഒരു പെൺകുട്ടിയെ ഗേൾ ഫ്രണ്ടായി വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ്. “ഞാൻ ഇത്രയും വൈറലായിട്ടും എനിക്ക് ഇതുവരെ ഒരു ഗേൾ ഫ്രണ്ടായിട്ടില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾ ഫ്രണ്ടായി. നമ്മുക്ക് മാത്രം കിട്ടുന്നില്ല. ഇമേജിനെ കുറിച്ച് ചിന്തിക്കുന്ന ഒരാളായിരുന്നേൽ നടന്നേനെ. എല്ലാ തുറന്ന് പറയുന്നതാണ് പ്രശ്നം.

നമ്മുക്ക് ഇനി എപ്പോൾ ഗേൾ ഫ്രണ്ടിനെ കിട്ടാനാണ്. ഫെബ്രുവരി ആകുമ്പോൾ വൈറലായിട്ട് രണ്ട് വർഷമാകും. ഇതുവരെ ഒരു സുന്ദരിയായ പെൺകുട്ടി പോലും എന്റെ അടുത്ത് വന്നിട്ടില്ല. രണ്ട് വർഷം കഴിഞ്ഞാൽ നല്ല സമയം തുടങ്ങുകയാണ്. നിത്യാമേനോന്റെ പിറകെ ആറ് മാസം നടന്നു ഒരു ഗുണവും കിട്ടിയില്ല. സുന്ദരിയായി ഒരു പെൺകുട്ടിയെ ഗേൾ ഫ്രണ്ടായി കിട്ടിയിരുന്നേൽ ഞാൻ ഹാപ്പിയായേനെ.. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക..”, സന്തോഷ് വർക്കി പറഞ്ഞു.