‘എൻ്റെ തങ്കത്തിനൊപ്പം ഒരു ദശാബ്ദം! പ്രണയ ദിനത്തിൽ നയൻ‌താരയെ ചേർത്ത് പിടിച്ച് വിക്കി..’ – ഫോട്ടോസ് വൈറൽ

പ്രണയ ദിനത്തിൽ ലേഡി സൂപ്പർസ്റ്റാർ നടി നയൻതാരയ്ക്ക് അതിമനോഹരമായ ആശംസകൾ നേർന്ന് ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നയൻതാരയെ പോലെയൊരു താരസുന്ദരിയെ പ്രണയിച്ച് വിവാഹം ചെയ്ത വിഘ്‌നേഷിനോട് അമർശമുള്ള ഒരുപാട് താരത്തിനോട് ക്രഷ് തോന്നിയ ആരാധകരുണ്ട്. എങ്കിലും പ്രണയത്തിലെ വിഘ്‌നേഷിന്റെ പോസ്റ്റ് വൈറലായി കഴിഞ്ഞു.

രണ്ട് വർഷം മുമ്പായിരുന്നു വിഘ്‌നേഷിന്റെയും നയൻതാരയുടെയും വിവാഹം. കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി മാറുകയും ചെയ്തിരുന്നു നയൻ‌താര. വാടകഗർഭപാത്രത്തിലൂടെയാണ് നയൻതാരയ്‌ക്കും വിഘ്‌നേശിനും ഇരട്ട ആൺകുട്ടികൾ പിറന്നത്. ഉയിരും ഉലകും എന്നാണ് മക്കളുടെ പേരുകൾ. പ്രണയത്തിൽ ദിനത്തിലെ വിഘ്‌നേഷിന്റെ പോസ്റ്റിന് ഒപ്പം നയൻതാരയും ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്.

“9-ൻ്റെ 10 വർഷങ്ങൾ.. പ്രണയത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും പ്രണയദിനാശംസകൾ.. എൻ്റെ തങ്കത്തിനൊപ്പം ഒരു ദശാബ്ദം! നീ എൻ്റെ ഉയിർ എന്നതിൽ നിന്ന് ഞാൻ നിൻ്റെ ഉലഗം ആവുന്നു, ഇപ്പോൾ ഉയിരും ഉലഗവും നീയും ഞാനും ആയി മാറുന്നു! നമ്മുടെ വാർദ്ധക്യത്തിലും വരാനിരിക്കുന്ന ജന്മങ്ങളിലും നെഞ്ചേറ്റാൻ ഒരുപാട് നിമിഷങ്ങളുമായി ഒരുപാട് ദൂരം വന്നതിൽ ഭാഗ്യം.. നിന്നെ വളരെയധികം സ്നേഹിക്കുന്നു ഉയിർ..”, വിഘ്‌നേഷ് കുറിച്ചു.

“ഞാൻ നിന്നെ സ്നേഹിക്കുന്നു എൻ്റെ ഉയിർ.. ഞാൻ നിന്നെ സ്നേഹിക്കുന്നു എൻ്റെ ഉലഗ്.. എൻ്റെ വാലൻ്റൈൻസ് ഡേ എക്കാലത്തെയും മികച്ചതാക്കിയതിന് നന്ദി..”, ഇതായിരുന്നു നയൻ‌താര മക്കൾക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇരുവരുടെയും പോസ്റ്റുകളിൽ വാലെന്റൈൻ ദിനം ആശംസിച്ചുകൊണ്ട് ആരാധകരും കമന്റുകൾ ധാരാളമായി ഇട്ടിട്ടുണ്ട്. നിമിഷനേരംകൊണ്ട് ഫോട്ടോസ് വൈറലായി.