‘ജീവിതത്തെ പ്രണയിച്ചപ്പോൾ ഞങ്ങൾ ഞങ്ങളായി! പ്രണയ ദിനത്തിൽ അഖിൽ മാരാർ..’ – ആശംസകൾ നേർന്ന് ആരാധകർ

ബിഗ് ബോസ് ഷോയുടെ മലയാളത്തിലെ ഏറ്റവും അവസാനത്തെ സീസണിലെ വിജയിയായി മാറിയ ഒരാളാണ് സംവിധായകനായ അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനായ അഖിൽ ടെലിവിഷൻ ഷോകളിലൂടെയും വാർത്ത ഡിബേറ്റുകളിലൂടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്ക് എത്തിയപ്പോൾ അഖിൽ വിജയിയായി മാറുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

സഹമത്സരാർത്ഥികൾ പോലും അഖിലിന്റെ വാക്ക് സാമർഥ്യം കണ്ട് പലപ്പോഴും അദ്ദേഹത്തെ വിജയിയായി ആകുമെന്ന് ഷോയിൽ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ അഖിലിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അതിന് മുമ്പത്തെ വർഷം ജനപിന്തുണ ലഭിച്ച മത്സരാർത്ഥിയെ പോലെ ഓവറക്കാതെ അഖിൽ തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്തു.

അതുകൊണ്ട് തന്നെ അഖിലിനും ഇപ്പോഴും ആരാധകർ ഏറെയാണ്. എന്നാൽ സഹമത്സരാർത്ഥികളിൽ ചിലർ അഖിലിന്റെ പെരുമാറ്റം മാറിയെന്നും ജാഡ ആണെന്നുമൊക്കെ പറഞ്ഞിട്ടുമുണ്ട്. അതിനോടൊന്നും അഖിൽ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വാലൻന്റൈൻ ദിനത്തിൽ അഖിൽ ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ച വാക്കുകളാണ് ആരാധകർ സോഷ്യൽ മീഡിയകളിൽ ഏറ്റെടുത്തിരിക്കുന്നത്.

“ജീവിതത്തെ പ്രണയിച്ചപ്പോൾ ഞങ്ങൾ ഞങ്ങളായി.. ഒരു ദിനം മുന്നേ എല്ലാ പ്രണയ ഭാജനങ്ങൾക്കും അഡ്വാൻസ് ഹാപ്പി വാലറ്റൈൻസ് ദിന ആശംസകൾ..”, ഇതായിരുന്നു അഖിൽ മാരാർ ഭാര്യ രാജലക്ഷ്മിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. അഖിലിന് ആരാധകർ തിരിച്ചും ആശംസിച്ചു. രാജലക്ഷ്മിയും അഖിലിന് ഒപ്പമുള്ള ചിത്രങ്ങൾ സ്റ്റോറിയായി പോസ്റ്റ് ചെയ്തു വാലന്റൈൻ ഡേ ആശംസകൾ നേർന്നിട്ടുണ്ട്.