‘ജീവിതത്തിലെ പുതിയ തുടക്കം! ഒടുവിൽ ആ സർപ്രൈസ് പ്രഖ്യാപിച്ച് നടി നയൻ‌താര..’ – സംഭവം എന്താണെന്ന് അറിയേണ്ടേ

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമായ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര തന്റെ ആദ്യത്തെ ബോളിവുഡ് സിനിമ റിലീസിന് ശേഷം തിളങ്ങി നിൽക്കുകയാണ്. ബോളിവുഡിലെ ഷാരൂഖ് ഖാന്റെ നായികയായുള്ള അരങ്ങേറ്റം അവിടെയുള്ള ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അറ്റ്ലി സംവിധാനം ചെയ്ത ജവാൻ 660 കോടിയിൽ അധികം രൂപയാണ് നേടിയിരിക്കുന്നത്. ഷാരൂഖിനും അടുപ്പിച്ച് രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ ലഭിച്ചു.

സിനിമയുടെ വിജയത്തിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത നയൻ‌താര പുറത്തുവിട്ടിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പാണ് നയൻ‌താര ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. 5 മില്യൺ ഫോളോവേഴ്സും അതിവേഗത്തിൽ ആയായിരുന്നു. അതിലൂടെയാണ് തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നയൻ‌താര ഒരു സംരംഭം ആരംഭിക്കാൻ പോകുന്ന കാര്യമാണ് അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസം ഇതിന്റെ സൂചനകൾ തന്നെങ്കിലും ഇന്ന് നയൻ‌താര ആ സർപ്രൈസ് പുറത്തു വിട്ടിരിക്കുകയാണ്. ‘9സ്കിൻ’ എന്ന പേരിൽ ഒരു സ്കിൻ കെയർ ബ്രാൻഡാണ് നയൻ‌താര ആരംഭിച്ചത്. “ആറ് വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെയും സ്‌നേഹത്തിന്റെയും വെളിപ്പെടുത്തലിൽ ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ്. നിങ്ങളുടെ സ്കിൻ കെയർ ദിനചര്യ പരിചരിക്കാൻ വേണ്ടി ആധുനിക ശാസ്ത്രത്തിന്റെയും പ്രകൃതിയുടെയും പിന്തുണയുള്ള നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഞങ്ങൾ ഇതുണ്ടാക്കി.

ഈ യാത്രയിൽ നിങ്ങളും പങ്കുചേരുക. ഞങ്ങൾ ‘9സ്കിൻ’ അവതരിപ്പിക്കുന്നു.. 9സ്കിന്റെ യാത്ര 2023 സെപ്റ്റംബർ 29-ന് ആരംഭിക്കുന്നു. അതിശയകരമായ ഒരു ചർമ്മസംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കൂ..”, നയൻ‌താര പോസ്റ്റിന് ഒപ്പം കുറിച്ചു. അപ്പോൾ നയൻതാരയുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നല്ലേ എന്ന് ആരാധകരും ചോദിക്കുന്നുണ്ട്. എന്തായാലും സെപ്തംബർ 29 ആകാൻ കാത്തിരിക്കുകയാണ് ആരാധകർ.