‘ആദ്യത്തെ കൺമണിയുടെ പിറന്നാൾ! മകളുടെ ജന്മദിനം ആഘോഷമാക്കി അപ്പാനി ശരത്..’ – ആശംസകൾ നേർന്ന് മലയാളികൾ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ശരത് കുമാർ. ‘അപ്പാനി’ ശരത് എന്നാണ് താരം അറിയപ്പെടുന്നത്. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ ഗംഭീരാഭിപ്രായം ലഭിച്ചതോടെ താരത്തിന് കൂടുതൽ അവസരങ്ങൾ വന്നു. നിരവധി സിനിമകളും ശരത് ചെയ്തിട്ടുണ്ട്.

അങ്കമാലി ഡയറീസിന് ശേഷം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ വെളിപാടിന്റെ പുസ്തകത്തിൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ കൂടിയായ ശരത് ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷം പോക്കിരി സൈമൺ, കോണ്ടസ, സച്ചിൻ, മാലിക്, പൈപ്പിൻ ചുവട്ടിലെ പ്രണയം തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ ശരത് ചെയ്തു. തമിഴിലും ശരത് അഭിനയിച്ചിട്ടുണ്ട്. ചെക്കാ ചിവിന്ത വാനമായിരുന്നു ആദ്യ സിനിമ.

ഈ വർഷമിറങ്ങിയ ലവ്‌ഫുള്ളി യുവേഴ്സ് വേദ, തഗ്സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കിറുക്കനാണ് അവസാനമിറങ്ങിയ സിനിമ. ഈ അടുത്തിടെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ടെന്നും സെറ്റിൽ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശരത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിവാഹിതനായ ശരത്തിന് രണ്ട് മക്കളാണ് ഉള്ളത്. രേഷ്മ എന്നാണ് ഭാര്യയുടെ പേര്.

ശരത്തിന്റെ മൂത്തമകളായ തെയ്യാമ്മയുടെ ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. മകൾക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ച് പോസ്റ്റ് ഇടുന്നതിന് ഒപ്പം, അത് ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു താരം. ഹ്യൂസ് ഇവന്റസ് എടുത്ത ചിത്രങ്ങൾ ശരത് പങ്കുവച്ചിട്ടുമുണ്ട്. കേക്ക് മുറിച്ചും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തും ജന്മദിനം കുടുംബം കളറാക്കി. ശരത്തിന്റെ ആരാധകർ കുഞ്ഞിന് ജന്മദിനം ആശംസിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.