‘പിണക്കങ്ങൾ എല്ലാം മറന്നു! അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തി ദളപതി വിജയ്..’ – ഏറ്റെടുത്ത് ആരാധകർ

മലയാളികൾ ഉൾപ്പടെയുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന ഒരു തമിഴ് നടനാണ് ദളപതി വിജയ്. കുറച്ച് ദിവസങ്ങളായി അമേരിക്കയിലായിരുന്നു താഴ്‌മ. യുഎസിൽ നിന്ന് മടങ്ങിയെത്തിയ വിജയ്, ആദ്യം എത്തിയത് ആശുപത്രിയിലുള്ള അച്ഛൻ ചന്ദ്രശേഖറിന്റെ അടുത്തേക്കാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സർജറി നടത്തുകയും ഏറെ ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

വിശ്രമത്തിൽ കഴിയുന്ന ചന്ദ്രശേഖറിനെ കാണാൻ വേണ്ടി തന്റെ യു.എസ് യാത്ര കഴിഞ്ഞ് വിജയ് നേരിട്ട് എത്തിയത് അച്ഛനെ കാണാനായിരുന്നു. ഇതിന്റെ ഫോട്ടോ ചന്ദ്രശേഖർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ പിണക്കത്തിലായിരുന്നു. “ബന്ധവും വാത്സല്യവും മനുഷ്യ മനസ്സിന് ഏറ്റവും നല്ല ഔഷധം..”, എന്നായിരുന്നു ചന്ദ്രശേഖർ പങ്കുവച്ച ഫോട്ടോയോടൊപ്പം എഴുതിയത്.

വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിനെയും ഫോട്ടോയിൽ കാണാം. വിജയ്‌യും അച്ഛനും തമ്മിൽ ഏറെ നാളുകളായി പിണക്കത്തിൽ ആയിരുന്നു. വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യസമുണ്ടായതെന്ന് തമിഴ് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തത്. പക്ഷേ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വന്നത്.

അച്ഛനുമായി വിജയ് പിണക്കത്തിൽ ആണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നും വിജയ് ആരാധകർ ഏറ്റെടുത്തുകൊണ്ട് പങ്കുവെക്കുന്നുണ്ട്. പുതിയ സിനിമയുടെ തയാറെടുപ്പുകളുടെ ഭാഗമായി വിജയ് അമേരിക്കയിൽ പോയത്. അതെ സമയം വിജയ് നായകനാകുന്ന ലിയോ ആണ് ഇനി വരാനുള്ള ചിത്രം. വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.