‘വിജയദശമി ദിനത്തിൽ നയൻസിന്റെ സർപ്രൈസ്! അടുത്ത സംരംഭം ആരംഭിച്ച് താരം..’ – ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയും ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുമുള്ള ഒരാളാണ് നടി നയൻ‌താര. സൂപ്പർതാരങ്ങളായ നായകൻ ഇല്ലാതെ തന്നെ നയൻ‌താര ഹിറ്റുകൾ സമ്മാനിച്ചപ്പോൾ ലഭിച്ച പേരാണ് അത്. മലയാളിയായ നയൻ‌താര ഇന്ന് തമിഴ് നാടിന്റെ മരുമകളാണ്. തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനെയാണ് നയൻ‌താര വിവാഹം ചെയ്തിരിക്കുന്നത്. ഇരട്ടക്കുട്ടികളും നയൻതാരയ്ക്കുണ്ട്.

ഈ അടുത്തിടെയാണ് നയൻ‌താര 9 സ്കിൻ എന്ന പേരിൽ ഒരു സ്കിൻകയർ ബ്രാൻഡ് ആരംഭിച്ചത്. സിംഗപ്പൂർ സംരംഭകയായ ഡെയ്സി മോർഗനൊപ്പം ചേർന്നാണ് നയൻതാരയും ഭർത്താവ് വിഘ്‌നേഷും ചേർന്ന് പുതിയ സംരംഭം ആരംഭിച്ചത്. അതിന് മികച്ച പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വിശേഷം നയൻ‌താര ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്.

വിജയദശമി ദിനത്തിലാണ് നയൻ‌താര പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. ഫെമി9 എന്ന പേരിൽ ഡെയ്ലി യൂസ് പാഡാണ് നയൻ‌താര ഈ തവണ അവതരിപ്പിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകയും സംരംഭകയുമായ ഡോക്ടർ ഗോമതിക്ക് ഒപ്പം ചേർന്നാണ് നയൻതാരയുടെ ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. 9സ്കിന്റെ വിജയത്തിന് പിന്നാലെ നയൻതാരയും വിക്കിയും വീണ്ടും ബിസിനെസ്സ് രംഗത്ത് ചലനം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

“ഈ ഫെമി9 വ്യക്തിഗത ശുചിത്വത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബ്രാൻഡ് മാത്രമല്ല. ഇത് ഓരോ സ്ത്രീയുടെയും ശക്തിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. ഈ സ്ത്രീശാക്തീകരണ സംരംഭം ആഘോഷിക്കുന്നതിൽ എന്നോടൊപ്പം ചേരൂ! നമുക്ക് പരസ്പരം പിന്തുണയ്ക്കാം, ഒരുമിച്ച് വളരാം..”, നയൻ‌താര വിശേഷം പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. ആരാധകർ ആശംസകൾ നേർന്ന് കമന്റുകളും ഇട്ടിട്ടുണ്ട്.