‘ശരിക്കും വെണ്ണക്കല്ലിൽ കൊത്തിയത് പോലെ! നവരാത്രി വിരുന്നിൽ തിളങ്ങി ഹണി റോസ്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഫാഷന്റെ രംഗത്ത് പുതുചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നായികയാണ് ഹണി റോസ്. ഗ്ലാമറസ് പരിവേഷം ഇതിനോടകം ഹണി റോസിന് മലയാളികൾ ചാർത്തിനൽകിയിട്ടുണ്ട്. അതിന് പ്രധാനകാരണം സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളല്ല, പകരം പൊതുപരിപാടികളിലും ഉദ്‌ഘാടനങ്ങളിലും ഹണി റോസ് പങ്കെടുക്കുമ്പോൾ ധരിക്കാറുള്ള വേഷമാണ് എന്നതാണ് ശ്രദ്ധേയം.

ഹണി റോസ് നായികയായി അഭിനയിക്കുന്ന മലയാള പാൻ ഇന്ത്യ ചിത്രമായ റേച്ചൽ ഷൂട്ടിംഗ് നടക്കുകയാണ് ഇപ്പോൾ. അഞ്ച് ഭാഷകളിലായി സിനിമ ഇറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം തൃശൂർ കല്യാൺ ഹൗസിൽ കല്യാൺ ജൂവലേഴ്സിന്റെ നവരാത്രി വിരുന്ന് നടന്നിരുന്നു. തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി സിനിമ താരങ്ങൾക്ക് പങ്കെടുത്ത ചടങ്ങിൽ ഹണി റോസും എത്തിയിരുന്നു.

സാധാരണ സാരിയിലാണ് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഹണി എത്താറുള്ളത്. ഈ തവണ ലെഹങ്ക ധരിച്ചാണ് ഹണി റോസ് എത്തിയത്. ലെഹങ്കയിൽ അതിസുന്ദരിയായി ഹണി റോസ് മാറുകയും ചെയ്തു. താനിത് ഡിസൈന്റെ ഔട്ട് ഫിറ്റാണ് ഹണി റോസ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ധരിച്ചത്. ശരിക്കും വെണ്ണക്കല്ലിൽ കൊത്തിയത് പോലെയുണ്ടെന്ന് ആരാധകരിൽ ഒരാൾ അഭിപ്രായപ്പെടുകയും ചെയ്തു.

സ്രേഷ്ഠയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എമേഴ്സണും എഡിസണുമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ, പ്രിയ വാര്യർ, അനശ്വര രാജൻ, നവ്യ നായർ, മമിതാ ബൈജു, ദുർഗ കൃഷ്ണ, അന്ന രാജൻ, റെബ മോണിക്ക തുടങ്ങിയ മലയാള നടികളും രശ്മിക മന്ദാന, ജാൻവി കപൂർ, വരലക്ഷ്മി ശരത്കുമാർ, അഞ്ജലി തുടങ്ങിയ അന്യഭാഷാ താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഫോട്ടോസെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.