‘ഈ കൊച്ച് ആളാകെ അങ്ങ് മാറി പോയല്ലോ!! ഹോട്ട് ലുക്കിൽ അമ്പരിപ്പിച്ച് നന്ദന വർമ്മ..’ – ഫോട്ടോസ് വൈറൽ

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ സിനിമയായിരുന്നു സ്പിരിറ്റ്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ആ സിനിമയിൽ ബാലതാര വേഷം ചെയ്ത അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നന്ദന വർമ്മ. സ്പിരിറ്റ് ആണ് ആദ്യ സിനിമയെങ്കിലും നന്ദനയെ പ്രേക്ഷകർ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലൂടെയാണ്.

അതിൽ കലാഭവൻ മണിയുടെ മകളുടെ റോളിലാണ് നന്ദന അഭിനയിച്ചത്. പൃഥ്വിരാജിന് ഒപ്പമുള്ള ഒരു രംഗത്തിലെ നന്ദനയുടെ പ്രകടനം ഇന്നും ആ സിനിമയിലെ പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. അതിന് ശേഷം നിരവധി സിനിമകളിൽ ബാലതാരമായി വേഷം ചെയ്ത നന്ദനയെ പിന്നീട് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കിയത് ഗപ്പി എന്ന സിനിമയിലാണ്. ഗപ്പിയിലെ ആമിന ഇന്നും പ്രേക്ഷകർ ഇഷ്ടപ്പെട്ട കഥാപാത്രമാണ്.

ഒരുപാട് യുവാക്കളുടെ ഹൃദയം കവർന്ന പ്രകടനമായിരുന്നു അത്. അഞ്ചാം പാതിരാ, വാങ്ക്, ഭ്രമം തുടങ്ങിയ സിനിമകളാണ് നന്ദനയുടെ അവസാനമായി ഇറങ്ങിയത്. ഇനി നന്ദനയെ നായികയായി കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നും മലയാളികൾ കരുതുന്നുണ്ട്. യുവതാരനിരയിലെ തിരക്കുള്ള നായികനടിയായി നന്ദനയ്ക്ക് മാറാനും സാധിക്കും.

സോഷ്യൽ മീഡിയയിൽ നന്ദന തന്റെ മേക്കോവർ ഫോട്ടോഷൂട്ടുകളൊക്കെ നടത്തി മലയാളികളെ അമ്പരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡ് എടുത്ത നന്ദനയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലെ ഗൗൺ ധരിച്ച് ഹോട്ട് ലുക്കിലുള്ള ഗ്ലാമറസ് പോസുകൾ നൽകുന്ന നന്ദനയെ ചിത്രങ്ങളിൽ കാണാം.

CATEGORIES
TAGS Daisy David