‘സാരിയിൽ അതിസുന്ദരിയായി നമിത പ്രമോദ്, കൂട്ടുകാരിയുടെ വിവാഹത്തിന് തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നടി നമിത പ്രമോദ്. വേളാങ്കണി മാതാവ്, അമ്മേ ദേവി, എന്റെ മാനസ പുത്രി തുടങ്ങിയ പരമ്പരകളിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ നമിതയ്ക്ക് രാജീവ് പിള്ള സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ട്രാഫിക്കിലൂടെ സിനിമയിലേക്ക് അവസരം ലഭിച്ചു. അതിൽ റഹ്മാന്റെ മകളായിട്ടാണ് നമിത അഭിനയിച്ചത്.

തൊട്ടടുത്ത വർഷം തന്നെ നായികയായി അരങ്ങേറുകയും ചെയ്തിരുന്നു നമിത. അതും തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് നമിത നായികയായി അഭിനയിക്കുന്നത്. പിന്നീട് ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിച്ചതോടെ നമിതയെ തേടി കൂടുതൽ നല്ല അവസരങ്ങൾ വരാൻ തുടങ്ങി. ചെറുപ്രായത്തിൽ തന്നെ നമിതയ്ക്ക് മികച്ച കഥാപാത്രങ്ങൾ നായികയായി ലഭിച്ചു.

പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി, റോൾ മോഡൽസ്, കമ്മാരസംഭവം, മാർഗംകളി തുടങ്ങിയ സിനിമകളിൽ നമിത നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും നമിത അഭിനയിച്ചിട്ടുണ്ട്. പക്ഷേ കൂടുതലും ചെയ്തിരിക്കുന്നത് മലയാളത്തിലാണ്.

ഇപ്പോഴിതാ തന്റെ ഉറ്റസുഹൃത്തിന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങിയിരിക്കുകയാണ് നമിത പ്രമോദ്. ചേല ക്ലോത്തിങ്ങിന്റെ വെഡിങ് സാരിയിലാണ് നമിത തിളങ്ങിയത്. ലൈറ്റ് ഓൺ ക്രീയേഷൻസ് എടുത്ത ഫോട്ടോസാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്. “ചാരുത ഒരിക്കലും മങ്ങാത്ത സൗന്ദര്യമാണ്!!” എന്ന ക്യാപ്ഷൻ നൽകിയാണ് നമിത തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ജയസൂര്യ നായകനാകുന്ന ഈശോയാണ് നമിതയുടെ അടുത്ത ചിത്രം.

CATEGORIES
TAGS