‘പ്രിയ സുചിക്ക് ജന്മദിനാശംസകൾ, ഒരു മികച്ച വർഷം നേരുന്നു..’ – ഭാര്യയ്ക്ക് ജന്മദിന ആശംസ നേർന്ന് മോഹൻലാൽ

1988 ഏപ്രിൽ ഇരുപത്തിയെട്ടിനായിരുന്നു മലയാളത്തിന്റെ മഹാനടനായ മോഹൻലാലും തമിഴിൽ നിർമ്മാതാവും നടനുമായ കെ ബാലാജിയുടെ മകളും തമ്മിൽ വിവാഹിതരാകുന്നത്. മലയാള സിനിമ മേഖലയിൽ ഒന്നടങ്കം പേർ സാക്ഷ്യം വഹിച്ച ഒരു താരവിവാഹമായിരുന്നു മോഹൻലാലിന്റേത്. ഇരുവരും തമ്മിൽ 35 വർഷത്തോളമായി ഒന്നിച്ച ജീവിക്കുകയാണ്. രണ്ട് മക്കളും ഇരുവർക്കുമുണ്ട്.

ഈ അടുത്തിടെയാണ് മോഹൻലാൽ തന്റെ കുടുംബത്തിന് ഒപ്പം ജപ്പാനിലേക്ക് പോയത്. തിരിച്ചുമടങ്ങി വരികയും ചെയ്തു. ഇപ്പോഴിതാ ജപ്പാനിലെ കാച്ചി കാച്ചി റോപ് വേയിലെ ഹേർട്ട് ബെല്ലിന് അരികിൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പ്രിയതമയുടെ ജന്മദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് മണിയുടെ അറ്റത്തെ കയറിൽ പിടിച്ചുനിൽകുന്ന രീതിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

ഇരുവരുടെയും പ്രണയത്തിന്റെ പ്രതീകമാണ് ഇതെന്ന് ആരാധകർ പറയുന്നത്. “ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിനക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു..”, മോഹൻലാൽ സൂചിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ലാലേട്ടന്റെ ഓരോ വിജയത്തിന് പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുകയും പരാജയത്തിൽ ഒപ്പം നിൽക്കുകയും ചെയ്ത സുചിത്രയ്ക്ക് മോഹൻലാൽ ആരാധകരുടെ ആശംസകളുടെ മേളമാണ്.

നടി രസ്ന പവിത്രൻ, ബീന ആന്റണി, ഗൗരി നന്ദാ, നിർമ്മാതാവ് വൈശാഖ് സുബരാമണ്യം എന്നിവർ ആശംസ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്. മകൻ പ്രണവും സിനിമയിലേക്ക് തന്നെ എത്തിയതുകൊണ്ട് തന്നെ സുചിത്ര ഒരുപാട് സന്തോഷവതിയായി സ്ത്രീ ആണെന്നും പലരും അഭിപ്രായപ്പെടുന്നു. മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബൻ ആണ് ഇപ്പോൾ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രം.