‘ഞാൻ ഇനി റിവ്യൂ കൊടുക്കില്ല!! ആറാട്ട് അണ്ണൻ ഇനിയില്ല എന്ന് സന്തോഷ് വർക്കി..’ – വളരെ നല്ല കാര്യമെന്ന് മലയാളികൾ

മലയാള സിനിമകളുടെ തീയേറ്റർ റെസ്പോൺസ് പറഞ്ഞ് കേരളീയർക്ക് സുപരിചിതനായ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിന് ശേഷമാണ് സന്തോഷ് മലയാളികൾക്ക് സുപരിചിതനായി മാറിയത്. അന്ന് മുതൽ ആറാട്ട് അണ്ണൻ എന്ന പേരിലാണ് സന്തോഷ് അറിയപ്പെടുന്നത്. പിന്നീട് ഇറങ്ങിയ മിക്ക സിനിമകളും സന്തോഷ് കാണുകയും മൈക്കിന് മുന്നിൽ വന്ന് അഭിപ്രായം പറയുകയും ചെയ്തു.

ഇത് മാത്രമല്ല, പല നടിമാരോടുള്ള തന്റെ ഇഷ്ടവും പലപ്പോഴായി സന്തോഷ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും മാനസികമായി പ്രശ്നമുള്ള ആളാണോ എന്ന് പോലും പലരും സംശയിച്ചു പോയിരുന്നു. ഈ കഴിഞ്ഞ ദിവസം ഇറങ്ങിയ സിനിമ കാണാൻ പോയ സന്തോഷ് മുപ്പത് മിനിറ്റിനുള്ളിൽ പുറത്തിറങ്ങി സിനിമ മോഷണമെന്ന് പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട അണിയറപ്രവർത്തകർ സന്തോഷിനെ കൈയേറ്റം ചെയ്തു.

അതിനെ അനുകൂലിച്ചും വളരെ കുറച്ച് പേർ പ്രതികൂലിച്ചും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സന്തോഷ് തന്നെ തനിക്ക് നേരെയുണ്ടായ കൈയേറ്റത്തിന് എതിരെ പ്രതികരിച്ചിരിക്കുകയാണ്. “മീഡിയകർക്ക് ഒരു എത്തിക്സും ഇല്ല. ഇത് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. 30 സെക്കൻഡ്സ് എന്ന സിനിമ കണ്ട് മുപ്പത് മിനുറ്റ് കഴിഞ്ഞപ്പോൾ എനിക്ക് ഇഷ്ടപ്പെടാത്തൊണ്ട് ഇറങ്ങി പോയി. ആ സമയത്ത് ചാനലുകാർ വന്ന് എങ്ങനെയുണ്ടെന്ന് ചോദിച്ചു.

എന്നെ കൊണ്ട് റിവ്യൂ പറയിപ്പിച്ചു അതിന് ഞാനാണ് കേട്ടത്, ഞാനാണ് അടി കൊണ്ടത്. എന്നെ കുറച്ച് ലക്ഷക്കണക്കിന് രൂപ ഇവരുണ്ടാക്കിയിട്ടുണ്ട്. ഒറ്റ രൂപ പോലും എനിക്ക് തന്നിട്ടില്ല ഈ മീഡിയക്കാർ. ഞാൻ ഇനി റിവ്യൂ കൊടുക്കുന്നില്ല. ഇതിന്റെ അവസാന റിവ്യൂ ആണ്. ഞാനൊരു പരിഹാസ കഥാപാത്രമായി. ഇനി ആറാട്ട് അണ്ണൻ ഇനി. ഞാൻ ഈ ചാനലും കൊടുക്കാൻ പോവുകയാണ്. എനിക്ക് മതിയായി..”, സന്തോഷ് വർക്കി തന്റെ വിഷമം പങ്കുവച്ചു.