‘മലൈക്കോട്ടൈ വാലിബന് വേണ്ടി ജിമ്മിൽ കഠിന വർക്ക് ഔട്ടുമായി മോഹൻലാൽ..’ – ഏറ്റെടുത്ത് ആരാധകർ

2022 മോഹൻലാൽ എന്ന നടനെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ച് വളരെ ഒരു മോശം വർഷമായിരുന്നു. തിയേറ്ററിൽ ഇറങ്ങിയ രണ്ട് സിനിമകളും പ്രേക്ഷകരുടെ മോശം അഭിപ്രായമാണ് നേടിയത്. മോഹൻലാൽ ഈ കാലഘട്ടത്തിൽ തിളങ്ങിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. 2023 മോഹൻലാലിൻറെ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

അതിൽ ഏറ്റവും പ്രതീക്ഷയോടെ ആരാധകരും സിനിമ പ്രേക്ഷകരും കാത്തിരിക്കുന്ന സിനിമ, മോഹൻലാലും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ആണ്. സിനിമയുടെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്ന രീതിയിലായിരുന്നു ചെയ്തിരുന്നത്. അതുപോലെ ടൈറ്റിൽ പ്രഖ്യാപിച്ചതും വ്യത്യസ്തമായ രീതിയിലായിരുന്നു. മോഹൻലാൽ ഗുസ്തിക്കാരനായിട്ടെന്ന് വാർത്തകൾ വന്നിരുന്നു.

ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവിന്റെ ബാനറിൽ മുൻ മന്ത്രിയായ ഷിബു ബേബി ജോണാണ് ചിത്രം നിർമ്മിക്കുന്നത്. മറാഠി സിനിമകളിലൂടെ പ്രമുഖയായ താരം സൊണാലി കുല്‍ക്കര്‍ണിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കൂടുതൽ അന്യഭാഷാ താരങ്ങളുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രജനികാന്തിന്റെ ജയിലർ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിലുണ്ടെന്നും പുറത്തുവന്നിരുന്നു.

ജയിലറിലുണ്ടെന്ന് വാർത്ത വന്നതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ മോഹൻലാൽ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ജയിലറിന് വേണ്ടിയാണോ ഇനി മലൈക്കോട്ടൈ വാലിബന് വേണ്ടിയാണോ ഈ ലുക്കെന്ന് വ്യക്തമല്ല. മോഹൻലാൽ കുറച്ചുകൂടി ഫ്ലെക്സിബിളായി തോന്നിക്കുന്നുണ്ട് ചിത്രങ്ങളിൽ. അറുപത്തിരണ്ടാം വയസ്സിലും ഫിറ്റ്.നെസ് സൂക്ഷിക്കുന്ന കാര്യത്തിൽ മോഹൻലാൽ ഒട്ടും പിറകിലല്ല.