‘മോഡലുകൾക്ക് ഒപ്പം ഡോ. റോബിൻ!! ആരതി ഇതെങ്ങനെ സഹിക്കുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തരാകുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. ഹിന്ദി ബിഗ് ബോസിൽ മാത്രമല്ല, ഇങ്ങ് മലയാളം ബിഗ് ബോസിൽ വരെ കടുത്ത ആരാധകരെ സ്വന്തമാക്കുന്ന താരങ്ങളുണ്ടായിട്ടുണ്ട്. ഈ കഴിഞ്ഞ സീസൺ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. വിജയിയായി മാറിയ മത്സരാർത്ഥിയെക്കാൾ പേരും ആരാധകരെയും ലഭിച്ച ഒരാൾ ആ സീസണിൽ ഉണ്ടായിരുന്നു.

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ! അതെ വിജയിയായ മത്സരാർത്ഥി വിജയിക്കാൻ കാരണമായത് പോലും പുറത്തായ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് എന്നാണ് ഒരു വിമർശനവും അന്ന് ഉയർന്നിരുന്നു. റോബിൻ ലഭിച്ച ആരാധകരൊന്നും ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ലെന്ന് കൂടി പറയേണ്ടി. ഷോയിൽ നിന്ന് പുറത്തായ റോബിനെ സ്വീകരിക്കാൻ എത്തിയ ആളുകളെ കണ്ടാൽ തന്നെ അത് വ്യക്തമാണ്.

ധാരാളം പൊതുചടങ്ങുകളിൽ റോബിൻ അതിന് ശേഷം പങ്കെടുത്തിട്ടുണ്ട്. അവിടെയെല്ലാം റോബിനെ സ്വീകരിക്കാനും കാണാനും ആരാധകരും എത്തിയിട്ടുണ്ട്. അതുപോലെ റോബിനെ നായകനാക്കി ഒരു സിനിമ വരെ അന്നൗൺസ് ചെയ്തിരുന്നു. അതുപോലെ ബിഗ് ബോസിലെ ദിൽഷയെ പ്രൊപ്പോസ് ചെയ്ത റോബിൻ പിന്നീട് അവതാരകയായ ആരതി പൊടിയെയും പ്രൊപ്പോസ് ചെയ്തു, അത് വിവാഹ ബന്ധത്തിന്റെ വക്കിൽ വരെ എത്തി നിൽക്കുകയുമാണ്.

ആരതിയുമുള്ള ഓരോ നിമിഷങ്ങളും ആരാധകർ എൻജോയ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വർക്കിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് യുവമോഡലുകൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോസ് റോബിൻ പങ്കുവച്ചിരുന്നു. ഫോട്ടോ കണ്ടതോടെ ആരാധകർ ആരതി പൊടി ഇത് എങ്ങനെ സഹിക്കുമെന്ന് കമന്റ് ഇടുകയും ചെയ്തിരുന്നു. ഒരു പോസ്റ്റിൽ ആരതി തന്നെ കമന്റും ഇട്ടിട്ടുണ്ട്. മഹാനായ വ്യക്തി.. നന്നായിട്ടുണ്ടെന്ന് കമന്റാണ് ആരതി ഇട്ടത്.


Posted

in

by