‘പ്രീ റിലീസ് ഇവന്റിൽ തെലുങ്കിൽ പ്രസംഗിച്ച് നടി ഹണി റോസ്, കൈയടിച്ച് ബാലയ്യ..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഹണി റോസ് തെലുങ്കിൽ സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിക്കുന്ന കാര്യം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. തെലുങ്കിലെ ഹണിയുടെ രണ്ടാമത്തെ സിനിമ മാത്രമാണ്. മലയാളത്തിലാണ് ഹണി തന്റെ അഭിനയ ജീവിതത്തിൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററായിരുന്നു അവസാന സിനിമ.

തെലുങ്കിൽ വീര സിംഹ റെഡ്ഢി എന്ന ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തിലാണ് ഹണി റോസ് അഭിനയിക്കുന്നത്. സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ് ദിവസമാണ് പുറത്തിറങ്ങിയത്. ബാലകൃഷ്ണയുടെ ഒരു വൺ മാൻ ഷോ തന്നെയായിരുന്നു ട്രെയിലറിൽ ഉടനീളം കണ്ടിരുന്നത്. സഹതാരങ്ങളെ ഒക്കെ വളരെ കുറച്ച് സെക്കന്റുകൾ മാത്രമാണ് കാണിച്ചത്. നായികയായ ശ്രുതി ഹാസനെ പോലെ കാണിച്ചത് കുറച്ചാണ്.

ഹണി റോസിനെ കൂടാതെ മലയാളികൾക്ക് അഭിമാനിക്കാൻ, നടനും സംവിധായകനുമായ ലാലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ജനുവരി 12-നാണ് സിനിമ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ ഒരു സൂപ്പർസ്റ്റാർ സിനിമ കൂടി അതെ ദിവസം ഇറങ്ങുന്നുണ്ട്. തമിഴിലെ വിജയ്, അജിത്ത് പോരാട്ടവും ഇതേ ദിവസങ്ങളിൽ തന്നെയാണ് തിയേറ്ററുകളിൽ നടക്കുന്നത്.

സിനിമയുടെ പ്രീ റിലീസ് ഇവന്റ് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ഹണി റോസും ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. മലയാളിയായ ഹണി റോസ് അവിടെയുള്ള ആളുകൾ കൈയിലെടുത്തിരിക്കുകയാണ്. തെലുങ്കിൽ പ്രസംഗിച്ചുകൊണ്ടാണ് ഹണി റോസ് ബാലകൃഷ്ണയെ പോലെ ഞെട്ടിപ്പിച്ചത്. ഹണി റോസ് ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഹണിയുടെ തെലുങ്ക് പ്രസംഗത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.