‘ഞങ്ങളുടെ പത്താം വിവാഹ വാർഷികം!! ചിത്രങ്ങൾ പങ്കുവച്ച് ഗായിക മൃദുല വാര്യർ..’ – ആശംസകളുമായി മലയാളികൾ

ടെലിവിഷൻ ചാനലുകളിലെ മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗായിക മൃദുല വാര്യർ. പഠന കാലം മുതൽ ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത മൃദുല ഏഷ്യാനെറ്റിലെ സപ്തസ്വരങ്ങൾ എന്ന പ്രോഗ്രാമിലാണ് ആദ്യം പങ്കെടുത്തത്. 2010-ൽ ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായി വന്ന ശേഷമാണ് കൂടുതൽ പ്രശസ്തയായത്.

സ്റ്റാർ സിംഗറിന്റെ അഞ്ചാം സീസണിൽ പങ്കെടുത്ത മൃദുല, രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. 2007 മുതൽ സിനിമയിൽ പാടുന്ന ഒരാളാണ് മൃദുല. ഗോൾ, ബിഗ് ബി തുടങ്ങിയ ചിത്രങ്ങളിൽ ആദ്യമായി പാടുന്നത്. 2012 മുതലാണ് മൃദുല പൂർണമായും ഒരു പിന്നണി ഗായികയായി മാറിയത്. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെ സംഗീതത്തിലും മൃദുല പാടി കഴിവ് തെളിയിച്ചിട്ടുണ്ട്.

2014-ൽ പുറത്തിറങ്ങിയ കളിമണ്ണ് എന്ന ചിത്രത്തിലെ ഗാനം പാടിയ ശേഷം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് മൃദുല അർഹയായി. 2022-ൽ സുന്ദരി ഗാർഡൻസ്, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിൽ മൃദുല പാടിയിട്ടുണ്ട്. ടോപ് സിംഗറിന്റെ വിധികർത്താവായും ഇടയ്ക്ക് മൃദുല വന്നിട്ടുണ്ട്. 2013-ലായിരുന്നു മൃദുല വിവാഹിതയായത്.

ഇപ്പോഴിതാ വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് മൃദുലയും ഭർത്താവ് ഡോക്ടർ അരുൺ വാര്യരും. ഒരു മകളും മൃദുലയ്ക്കുണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ഒപ്പമുള്ള വിവാഹ ഫോട്ടോയും ഇപ്പോഴുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് മൃദുല ഈ സന്തോഷം ആരാധകരുമായി പങ്കിട്ടത്. സരയു, ദീപ്തി വിധുപ്രതാപ്, ഗായത്രി അശോക് തുടങ്ങിയ ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.