‘ബാലയ്യയെ തോൽപ്പിക്കാൻ ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യ, മാസ്സ് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറൽ

തമിഴിൽ അജിത്, വിജയ് പൊങ്കൽ പോര് പോലെ തെലുങ്കിലും ഈ ജനുവരിയിൽ ഒരു സൂപ്പർസ്റ്റാർ റിലീസ് പോര് നടക്കുന്നുണ്ട്. നാല് സിനിമകളും ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നാല് സിനിമകളും മാസ്സിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഇറങ്ങുന്ന ചിത്രങ്ങളാണ്. ആരാധകരെ ആവേശത്തിൽ എത്തിച്ച് തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

തെലുങ്കിൽ ബാലകൃഷ്ണയുടെ വീര സിംഹ റെഡഢി യുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ചിരഞ്ജീവി പ്രധാന റോളിൽ എത്തുന്ന ‘വാൾട്ടർ വീരയ്യ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പ്രധാന കാര്യം എന്താണെന്ന് വച്ചാൽ തെലുങ്കിലെ തന്നെ മറ്റൊരു സൂപ്പർസ്റ്റാറായ രവി തേജയും ചിത്രത്തിൽ ശ്രദ്ധേമായ ഒരു പൊലീസ് വേഷം ചെയ്യുന്നുണ്ട്.

ചിരഞ്ജീവി ടൈറ്റിൽ റോളായ വാൾട്ടർ വീരയ്യ എന്ന കഥാപാത്രമായി എത്തുമ്പോൾ, രവി തേജ എസിപി വിക്രം സാഗർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബാലകൃഷ്ണ ചിത്രത്തിലെ നായികയായ ശ്രുതി ഹാസൻ തന്നെയാണ് ഇതിലും നായികയായി അഭിനയിക്കുന്നത്. ഒരേ സമയത്ത് ശ്രുതിയുടെ രണ്ട് വലിയ റിലീസുകളാണ് വരാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. കാതറിൻ തെരേസയാണ് മറ്റൊരു നായിക.

പ്രകാശ് രാജ്, ബോബി സിംഹ, നാസ്സർ, സത്യരാജ്, രാജേന്ദ്ര പ്രസാദ്, ശ്രീനിവാസ, രാജേന്ദ്രൻ, ഉർവശി റൗട്ടല, ജോൺ വിജയി, മൈം ഗോപി തുടങ്ങിയ ഒരു നീണ്ട താര നിര തന്നെ വാൾട്ടർ വീരയ്യയിൽ അഭിനയിക്കുന്നുണ്ട്. ജനുവരി 13-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തുനിവ് 11-നും, വാരിസും വീരസിംഹ റെഡ്ഢിയും 12-നും റിലീസ് ചെയ്യുന്നത്. ഒരു വലിയ സൂപ്പർസ്റ്റാർ ക്ലാഷാണ് നടക്കാൻ പോകുന്നത്.