‘എന്തൊരു സിംപ്ലിസിറ്റി!! ഓട്ടോ റിക്ഷയിൽ യാത്ര ചെയ്‌ത്‌ ഹോമിലെ നായിക ദീപ തോമസ്..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയ പല കലാകാരന്മാർക്കും സിനിമയിലേക്ക് വരാനുള്ള ഒരു മാർഗമാണ്. അവരുടെ കഴിവുകൾ അതിലൂടെ പ്രകടിപ്പിക്കാനും അതിലൂടെ ആരാധകരെ നേടാനും ഇന്ന് പലർക്കും കഴിയാറുണ്ട്. കരിക്ക് പോലെയുള്ള വീഡിയോ പ്രൊഡക്ഷൻ കമ്പനികളിൽ അഭിനയിക്കുന്നവർക്ക് സിനിമ താരങ്ങളെക്കാൾ പിന്തുണയും ആരാധകരെയുമാണ് ലഭിക്കാറുള്ളത്. അവരിൽ ചിലർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കരിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരിസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ദീപ തോമസ്. അതിൽ ശ്രദ്ധ എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. അതിൽ തിരിച്ചറിഞ്ഞതോടെ ദീപയ്ക്ക് സിനിമകളിലും അവസരം ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലാണ് ദീപ ആദ്യമായി അഭിനയിച്ചത്. ഒരു നേഴ്സ് ആയിട്ടാണ് ദീപ അതിൽ അഭിനയിച്ചത്.

പിന്നീട് മോഹൻകുമാർ ഫാൻസ്‌ എന്ന കുഞ്ചാക്കോ ബോബൻ നായകനായി ചിത്രത്തിൽ അഭിനയിച്ചു. അതിൽ വിനയ് ഫോർട്ടിന്റെ കാമുകിയുടെ റോളിലാണ് ദീപ അഭിനയിച്ചത്. വിജയ് ബാബു നിർമ്മിച്ച ഹോം എന്ന ചിത്രത്തിലാണ് ദീപ ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സിനിമ ഒ.ടി.ടിയിൽ ഇറങ്ങി ഒരുപാട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ‘ഞാനിപ്പോ എന്താ ചെയ്യുക’യാണ് ദീപയുടെ അടുത്ത സിനിമ.

ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വളരെ സജീവമായിൽ നിൽക്കുന്ന ഒരാളാണ് ദീപ തോമസ്. ഇപ്പോഴിതാ നഗരത്തിലൂടെ ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന ഫോട്ടോസ് ദീപ പങ്കുവച്ചിരിക്കുകയാണ്. ഇത്രയും സിംപിൾ ആയിരുന്നോ താരമെന്ന് ആരാധകരെ തോന്നിപ്പിക്കുന്ന രീതിയിലാണ് ദീപയുടെ ചിത്രങ്ങൾ. കൂളിംഗ് ഗ്ലാസ് വച്ച് ക്യൂട്ട് ലുക്കിലാണ് ചിത്രങ്ങളിൽ ദീപയെ കാണാൻ സാധിക്കുന്നത്.