‘അപ്പൻ സിനിമയിലെ ഷീലയാണോ ഇത്!! തായ്‌ലൻഡിൽ അവധി ആഘോഷിച്ച് നടി രാധിക..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ വർഷം ഒ.ടി.ടിയിൽ മാത്രം ഇറങ്ങി പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ച നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. വ്യത്യസ്തമായ പ്രേമയമുള്ള സിനിമകളാണ് അതിൽ കൂടുതലായി പ്രേക്ഷകർ ഏറ്റെടുത്തത്. ഒ.ടി.ടിയിൽ ഇറക്കിയ ശേഷം പ്രേക്ഷകർ, ആ ചിത്രം തിയേറ്ററിൽ ഇറങ്ങിയിരുന്നേൽ സൂപ്പർഹിറ്റായി മാറിയേനെ എന്ന് അഭിപ്രായപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് അപ്പൻ.

സണ്ണി വെയ്നെ നായകനാക്കി മജു സംവിധാനം ചെയ്ത ചിത്രം, സോണി ലിവിലൂടെ റിലീസ് ചെയ്ത സിനിമയായിരുന്നു. ഞ്ഞൂഞ് എന്ന കഥാപാത്രത്തെയാണ് സിനിമയിൽ സണ്ണി അവതരിപ്പിച്ചത്. സണ്ണിയെ കൂടാതെ അലെൻസിയർ, പോളി വത്സൻ, അനന്യ, ഗ്രേസ് ആന്റണി, വിജിലേഷ് കാര്യാട് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. അലെൻസിയറിന്റെ ഗംഭീര പ്രകടനങ്ങളിൽ ഒന്നായിരുന്നു സിനിമയിലേത്.

അലെൻസിയർ മാത്രമല്ല, സിനിമയിൽ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമായിരുന്നു. ആ കൂട്ടത്തിൽ പ്രേക്ഷകർക്ക് അധികം പരിചിതമല്ലാത്ത മുഖമായിരുന്നു ഷീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പുതുമുഖമായ രാധിക രാധാകൃഷ്ണനാണ് അത് അവതരിപ്പിച്ചത്. സിനിമയിലെ ക്ലൈമാക്സ് ഉൾപ്പടെയുള്ള രംഗങ്ങളിലെ രാധികയുടെ പ്രകടനം പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു.

നർത്തകി കൂടിയാണ് രാധിക. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം ലഭിക്കുകയും ചെയ്തു. കൂടുതൽ നല്ല വേഷങ്ങൾ രാധികയിൽ നിന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രാധിക തായ്‌ലൻഡിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങളാണ് രാധിക പോസ്റ്റ് ചെയ്തത്. ഹോട്ട് ആണല്ലോ എന്നാണ് ആരാധകരും അഭിപ്രായപ്പെട്ടു.