‘വെക്കേഷൻ ടൈം!! ന്യൂ ഇയർ ആഘോഷിക്കാൻ കീർത്തി സുരേഷ് പോയത് എവിടെയാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തേക്ക് എത്തിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. കുബേരൻ എന്ന സിനിമയിലൂടെയാണ് കീർത്തി മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം കീർത്തി മോഹൻലാലും പ്രിയദർശനും ഒന്നിച്ച ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് ഇങ്ങോട്ട് കീർത്തിയുടെ വർഷങ്ങളായിരുന്നു.

ഓരോ വർഷങ്ങൾ കഴിയും തോറും കീർത്തി അഭിനയത്തിലും മികവ് പുലർത്തി. അങ്ങനെ 2018-ൽ കീർത്തിയെ തേടി മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് കീർത്തിക്ക് അവർ കിട്ടിയത്. ഒരു പക്ഷേ 2022-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് തന്നെ ലഭിക്കുമെന്നാണ് പ്രേക്ഷകരും ആരാധകരും കണക്കുകൂട്ടുന്നത്.

‘സാനി കായിധം’ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനാണ് പ്രേക്ഷകർ അവാർഡ് താരത്തിന് പ്രതീക്ഷിക്കുന്നത്. സർക്കാരി വാരി പാട്ട എന്ന തെലുങ്ക് സിനിമ അവിടെ സൂപ്പർഹിറ്റായി മാറുകയും ചെയ്തു ഈ വർഷം. ടോവിനോയ്ക്ക് ഒപ്പമുള്ള വാശിയാണ് കീർത്തിയുടെ അവസാനം റിലീസ് ആയത്. തെലുങ്കിലും തമിഴിലുമായി രണ്ട് സിനിമകളാണ് താരത്തിന്റെ ഇനി വരാനുള്ളത്. അതിൽ ഒന്ന് കർണൻ സംവിധാനം ചെയ്ത മാരി സെൽവരാജിന് ഒപ്പമാണ്.

ന്യൂ ഇയർ ദിനം അടിച്ചുപൊളിക്കാൻ വേണ്ടി കീർത്തി സുരേഷ് പോയത് തെന്നിന്ത്യൻ താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായ തായ്ലൻഡിലേക്കാണ്. അവിടെയുള്ള കോ സാമുയിൽ നിന്നുള്ള ഗ്ലാമറസ് ഫോട്ടോസ് കീർത്തി പങ്കുവച്ചിരിക്കുകയാണ്. “കോ സാമുയിയും സൂര്യാസ്തമയവും! ശുദ്ധമായ സൗന്ദര്യം..”, എന്ന ക്യാപ്ഷനോടെയാണ് കീർത്തി വെക്കേഷൻ ടൈം ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.