‘സിനിമ കണ്ട് കഴിഞ്ഞ് മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപമായി മാറി..’ – മാളികപ്പുറത്തെ കുറിച്ച് സ്വാസിക

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി വിജയ് കുതിപ്പ് തുടരുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് ശബരിമലയും അയ്യപ്പനും പശ്ചാത്തലമാക്കി ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ. അഭിലാഷ് പിള്ളയുടെ തിരക്കഥയ്ക്ക് വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്‌ത്‌ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ഈ 12+ കോടിയിൽ അധികം കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വേൾഡ് വൈഡ് 18-20 കോടി വരുമെന്ന് ബോക്സ് ഓഫീസ് കളക്ഷൻ ട്രാക്കർസ് പുറത്തുവിടുന്നുണ്ട്. സിനിമയെ കുറിച്ച് പല സിനിമ താരങ്ങളും അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടി സ്വാസിക സിനിമ കണ്ട ശേഷമുള്ള അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.

മാളികപ്പുറം കണ്ടെന്നും തിയേറ്ററിൽ ഉണ്ണിക്ക് കിട്ടുന്ന സ്വീകാര്യത എല്ലാവരും വളരെ അതിശയത്തോടെ നോക്കി കാണുന്നതെന്നും തനിക്കും ഉണ്ണിയെ അടുത്തറിയാവുന്ന ആളുകൾക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപിക്കുന്ന ഒരാളാണ് ഉണ്ണി. ഉണ്ണിയെ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും സ്വാസിക കുറിച്ചു. നാല് വർഷം മാളികപ്പുറമായ തന്നെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയെന്നും ഇനി മലകയറാൻ 50 വയസ്സ് വരെ കാത്തിരിക്കാനുള്ള ഭക്തി തന്നതിനും നന്ദി.

സിനിമ കണ്ട് കഴിഞ്ഞ് മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപമായി മാറിയെന്നും സ്വാസിക കുറിച്ചു. ഇതിലെ പ്രകടനത്തിന് ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ ലഭിക്കുമെന്നും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സ്വാസിക കുറിച്ചു. ഉണ്ണിയുടെ ഈ വളർച്ച എല്ലാ സമയത്തും കണ്ട ആളെന്ന് നിലയിൽ അഭിമാനം തരുന്നതാണെന്നും മാളികപ്പുറം മനസ്സ് നിറച്ചെന്നും സ്വാസിക പങ്കുവച്ചു. സ്വാസികയുടെ അഭിപ്രായത്തിന് നന്ദി പറഞ്ഞ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പോസ്റ്റിന് മറുപടി നൽകിയിട്ടുമുണ്ട്.