‘ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ!! ശാകുന്തളം ഗംഭീര ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സാമന്ത നായികയായി അഭിനയിക്കുന്ന ശാകുന്തളം. രുദ്രമദേവി എന്ന സിനിമയ്ക്ക് ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യ ലെവലിൽ ഇറങ്ങുന്ന സിനിമ കൂടിയാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അടുത്ത മാസം(ഫെബ്രുവരി) 17-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

2020-ൽ അന്നൗൺസ് ചെയ്ത സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച 2021-ലായിരുന്നു. കാളിദാസിന്റെ അഭിജ്ഞാനശാകുന്തളത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ എടുത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. തെലുങ്ക് സിനിമയാണെങ്കിൽ കൂടിയും മറ്റ് ഭാഷകളിലും ഒരേസമയം മൊഴിമാറ്റം നടത്തിയാണ് റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും ട്രെയിലർ പുറത്തിറക്കിയിട്ടുമുണ്ട്. ത്രീ ഡി ഫോർമാറ്റിലാണ് സിനിമ റിലീസ് ചെയ്യുക. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വർക്ക് ഔട്ട് ആയിട്ടുണ്ടെന്ന് ട്രെയിലർ കണ്ടതിൽ നിന്ന് വ്യക്തമാകുന്നു.

സാമന്തയെ പോലെയൊരു താരത്തിന്റെ നായകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദേവ് എന്തായാലും. മലയാളിയായ ദേവിന്റെ ആദ്യ തെലുങ്ക് സിനിമയാണ് ഇത്. സൂഫിയും സുജാതയും, പന്ത്രണ്ട് തുടങ്ങിയ മലയാള സിനിമകളിലാണ് ഇതിന് മുമ്പ് ദേവ് അഭിനയിച്ചിട്ടുള്ളത്. അതെ സമയം യെശോദയ്ക്ക് സാമന്തയുടെ ഇറങ്ങുന്ന സിനിമയാണ് ശാകുന്തളം.