‘സംഭവം ഇറുക്ക്!! മോഹൻലാൽ-ലിജോ ജോസ് ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക്..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാനിലെ ജൈസൽമീറിൽ ഈ വർഷം ആദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂൾ ഈ അടുത്തിടെയാണ് അവസാനിച്ചത്. രാജസ്ഥാനിലെ ഭാംഗങ്ങൾ പൂർണമായും ചിത്രീകരിച്ചു കഴിഞ്ഞുവെന്ന് അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തു.

ഷൂട്ടിംഗ് പൂർത്തിയായപ്പോൾ തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവരുമെന്ന് ആരാധകർ പ്രതീക്ഷയും ഉണ്ടായിരുന്നു. ഒടുവിൽ അണിയറപ്രവർത്തകർ തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് ഏപ്രിൽ പതിനാലിന് പുറത്തുവിടുമെന്ന് അറിയിച്ചു. അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.

അണിയറപവർത്തകർ പറഞ്ഞ അഞ്ച് മണിക്ക് തന്നെ മോഹൻലാൽ പോസ്റ്റർ പുറത്തുവിട്ടു. ഒരു വലിയ വടം ഇരുകൈകളിലും പിടിച്ചുകൊണ്ട് നിൽക്കുന്ന അലർച്ചയോടെ ഇരിക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. എന്തായാലും ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒരു ഗുസ്തിക്കാരനായിട്ടാണ് സിനിമയിൽ മോഹൻലാൽ അഭിനയിക്കുന്നതെന്ന് ചില സൂചനകൾ വന്നിരുന്നു.

ലിജോ ജോസ് ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകർ മോഹൻലാലിൻറെ ഏറ്റവും മികച്ച പ്രകടനം തന്നെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറി കഴിഞ്ഞു. അതേസമയം ഈ സിനിമയിൽ മോഹൻലാൽ താടിയില്ലാതെയാണ് അഭിനയിക്കുന്നതെന്നുള്ള വാർത്തകൾക്കും പോസ്റ്റർ ഇറങ്ങിയതോടെ അവസാനിച്ചിരിക്കുകയാണ്. മോഹൻലാലിൻറെ കൈയിലെ ഇടിവളയും മോതിരവും ട്രെൻഡായി മാറാനും സാധ്യതയേറെയാണ്.