‘മകൾക്ക് ഒപ്പം ടോവിനോ തോമസിന്റെ സാഹസിക യാത്ര, പേടിയില്ലാതെ ഇസ കുട്ടി..’ – വീഡിയോ വൈറൽ

മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ ടോവിനോ തോമസ്. 2012-ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കളിൽ ചെറിയ റോളിൽ അഭിനയിച്ച ടോവിനോ, രൂപേഷ് പീതാംബരത്തിന്റെ അസിസ്റ്റന്റ് ആയി തീവ്രം എന്ന സിനിമയിൽ വർക്ക് ചെയ്തു. എബിസിഡിയിലും 7-ത് ഡേയിലും വില്ലൻ വേഷത്തിൽ അഭിനയിച്ച ടോവിനോ നായകനായി കൂതറ എന്ന സിനിമയിലും അഭിനയിച്ച് തുടക്കം കുറിച്ചു.

മായനദിയിലൂടെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ ടോവിനോ ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നായകനടന്മാരിൽ ഒരാളാണ്. 2014-ൽ തന്റെ കാമുകി ആയിരുന്ന ലിഡിയയുമായി വിവാഹിതനായ ടോവിനോയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. മൂത്തത് മകൾ ഇസയും ഇളയത് മകൻ തഹാനുമാണ്. നീലവെളിച്ചം, 2018, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് അടുത്തതായി വരാനുള്ള ടോവിനോ സിനിമകൾ.

ഇപ്പോഴിതാ മകൾക്ക് ഒപ്പം വിക്ടോറിയ വെള്ളച്ചാട്ടത്തിന് സമീപമുള്ള സാംബെസി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് റാഫ്റ്റിംഗ് നടത്തുന്ന വീഡിയോ ആരാധകരുമായി ടോവിനോ പങ്കുവച്ചിരിക്കുകയാണ്. ടോവിനോയ്ക്ക് യാതൊരു ഭയവുമില്ലെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും മകളാണ് മലയാളികളെ ഞെട്ടിച്ചത്. ഒരു പേടിയുമില്ലാതെ അച്ഛനൊപ്പം റാഫ്റ്റിംഗ് ചെയ്യുന്ന ഇസയെയാണ് കാണാൻ കഴിയുന്നത്.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

“ഇസ: സാഹസികതയിലെ എന്റെ പങ്കാളി.. ഇസ ജനിച്ചപ്പോൾ അവളെ ആദ്യം പിടിക്കേണ്ടത് ഞാനായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.. ഞങ്ങളുടെ മുഖത്ത് പുഞ്ചിരിയും മുടിയിലെ കാറ്റും കൊണ്ട് ഭയത്തെ തോൽപ്പിച്ച് ഇതാ ഞങ്ങൾ മറ്റൊന്ന് ആദ്യമായി ചെയ്യുകയാണ്. എന്റെ വിലയേറിയ, നിന്റെയൊപ്പം കൂടുതൽ സാഹസികതയിലേക്ക് കുതിക്കാൻ കാത്തിരിക്കാനാവില്ല..”, ടോവിനോ വീഡിയോടൊപ്പം കുറിച്ചു.


Posted

in

by